
2019 ഓഗസ്റ്റ് അവസാനത്തോടെ ഹാരിയർ ഡാർക്ക് എഡിഷൻ ടാറ്റ മോട്ടോർസ് അവതരിപ്പിച്ചിരുന്നു. വാഹനത്തിന്റെ എക്സ്-ഷോറൂം വില 16.76 ലക്ഷം രൂപയായിരുന്നു. രാജ്യമെമ്പാടുമുള്ള ഡീലർഷിപ്പുകളിൽ നിലവിൽ എസ്യുവിയുടെ ബിഎസ് VI പതിപ്പ് എത്തിത്തുടങ്ങിയെന്നാണ് സൂചന. ഡാർക്ക് എഡിഷൻ XZ, XZ Plus, XZA, XZA Plus പതിപ്പുകളിൽ വിൽപ്പനയ്ക്ക് എത്തുന്നു.
ടാറ്റ ഹാരിയർ ഡാർക്ക് എഡിഷനിൽ 2.0 ലിറ്റർ നാല് സിലിണ്ടർ ക്രയോടെക് ഡീസൽ എഞ്ചിനാണ് ഉള്ളത്. ഇത് പരമാവധി 170 bhp കരുത്തും 350 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇംപാക്റ്റ് ഡിസൈൻ 2.0 ശൈലിയെ അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ ആദ്യത്തെ മോഡലാണ് ഹാരിയർ.
പുറമേയുള്ള നിരവധി അപ്ഡേറ്റുകൾ ഡാർക്ക് എഡിഷനിൽ അറ്റ്ലസ് ബ്ലാക്ക് ഷേഡ് ആണ് .ബ്ലാക്ക്സ്റ്റോൺ ലെതർ അപ്ഹോൾസ്റ്ററിയുള്ള കറുത്ത ഇന്റീരിയർ, ഗ്രേ ഹെഡ്ലാമ്പ് ഇൻസേർട്ടുകൾ, ഡാഷ്ബോർഡിൽ ഗ്രേ ഇൻസേർട്ടുകൾ, ഫ്രണ്ട്, റിയർ ബ്ലാക്ക് സ്കിഡ് പ്ലേറ്റുകൾ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ബ്ലാക്ക് വിംഗ് മിററുകൾ എന്നിവ ഒരുങ്ങുന്നു. ഡാർക്ക്-ടോൺ ടെയിൽ ലാമ്പുകൾ, ഷാർക്ക് ഫിൻ ആന്റിന, ഫോക്സ് റിയർ ഡിഫ്യൂസർ, റൂഫിൽ ഘടിപ്പിച്ച പിൻ സ്പോയ്ലർ എന്നിവ ലഭിക്കുന്നു






