
കോമ്പസിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജീപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണ്. 2020 ജൂണ്‍ 4-ന് മോഡലിനെ അവതരിപ്പിക്കാൻ ആണ് കമ്പനി പദ്ധതിയിടുന്നത്. വാഹനം ഈ വര്‍ഷം അവസാനമോ, 2020 -ന്റെ തുടക്കത്തിലോ ഇന്ത്യന്‍ വിപണിയില്‍ എത്തും. കോമ്പസ് ആണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ജീപ്പ് മോഡല്‍.
പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ അടുത്തിടെ ഓണ്‍ലൈനില്‍ വന്നിരുന്നു. എസ്യുവി ചെറിയ ഡിസൈന്‍ മാറ്റങ്ങളോടെ ആയിരിക്കും വിപണിയില്‍ ഇടംപിടിക്കുക. പുനര്‍നിര്‍മിച്ച ചെറിയ യൂണിറ്റാകും മുന്‍വശത്ത് നിലവിലെ ഹെഡ്ലാമ്പുകള്‍ക്ക് പകരമായിഎത്തുക. അടുത്തിടെയാണ് കമ്പനി ബിഎസ് VI -ലേക്ക് എഞ്ചിന് നവീകരിക്കുന്നത്. വാഹനത്തില്‍ 1.4 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ തന്നെ ഇടംപിടിച്ചേക്കും. 1.3 ലിറ്റര്‍ ടര്‍ബോ ചാര്‍ജഡ് എഞ്ചിനും വാഹനത്തില്‍ ഇടംപിടിച്ചേക്കും.
ഇതോടൊപ്പം മുന്‍ ഗ്രില്‍, ബമ്പര്‍ എന്നിവയും പുതുക്കും. പിന്നില്‍ പരിഷ്ക്കരിച്ച ബമ്പറും എല്‍ഇഡി ടെയില്‍ ലാമ്പുകളും വാഹനത്തിന് ലഭിക്കുമെന്നാണ് റിപ്പോർട്ട്. സിഗ്നേച്ചര്‍ സെവന് സ്ലിറ്റ്സ് ഗ്രിഡ് മുകളിലേക്ക് നീക്കും. മോഡലിൽ 12.3 ഇഞ്ച് വലിയ പോര്‍ട്രെയിറ്റ് ശൈലിയിലുള്ള പുതിയ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം ഒരുങ്ങും. എഫ്സിഎയുടെ ഏറ്റവും പുതിയ യുകണക്ട് 5 ഇന്‍ഫോടെയിന്‍മെന്റ് യൂണിറ്റാണ് ഇത്.






