
ഒരൊറ്റ ക്ലാസ് കൊണ്ട് കേരളം മുഴുവന്‍ ഹിറ്റായി മാറിയ സായി ശ്വേത എന്ന മിടുക്കി ടീച്ചറെ കുറിച്ച് മലയാള സിനിമയിലെ പ്രമുഖനായ നിര്‍മാതാവ് എഴുതിയ കുറിപ്പ് വൈറലാകുന്നു.
ട്രോളുകളിലൂടെയും അല്ലാതെയും ഇപ്പോള്‍ കേരളം മുഴുവന്‍ ശ്വേത ടീച്ചറാണ് നിറഞ്ഞു നില്‍ക്കുന്നത്. ഒരൊറ്റ ക്ലാസ്സിലൂടെ കേരളത്തിന്റെ ആകെ ഹൃദയത്തില്‍ ഇടം നേടിയ ടീച്ചറെ അഭിനന്ദിക്കുന്നവര്‍ക്ക് പുതിയൊരു അറിവായി നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍.
ഒന്നാം ക്ലാസ്സില്‍ പഠിപ്പിക്കാന്‍ വന്ന ടീച്ചറെ മുഖസാദൃശ്യം കണ്ട് ഓര്‍മിക്കാന്‍ ശ്രമിച്ചപ്പോള്‍ നടന്ന കാര്യമാണ് നിര്‍മാതാവായ ഷിബു ജി. സുശീലന് എഴുതിയിരിക്കുന്നത്. അദ്ദേഹം ടീച്ചറെ കുറിച്ച് ഫെയ്സ്ബുക്കില്‍ എഴുതിയിരിക്കുന്ന കുറിപ്പ് ഇങ്ങനെ...
ഇത് ഇന്നലെ മുതല്‍ ഹിറ്റ് ആയ സായി ശ്വേത ടീച്ചര്‍. എനിക്ക് ഇന്നലെ കണ്ടപ്പോള്‍ മുതല്‍ ഒരു സംശയം ഈ ടീച്ചറെ എവിടയോ കണ്ടിട്ട് ഉണ്ടല്ലോ എന്ന്. അങ്ങനെ സംശയം തീര്‍ക്കാന്‍ ആര്‍ട്ട് ഡയറക്ടര്‍ രാജേഷ് കല്പത്തൂരിനെ വിളിച്ചു .അതോടെ സംശയം തീര്‍ന്നു.
2005 ല്‍ ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി വര്‍ക്ക് ചെയ്ത സിനിമയില്‍ അഭിനയിക്കാന്‍ വന്ന ആ മിടുക്കി കുട്ടി സായി ശ്വേത ആണ് ഇന്നത്തെ കേരളത്തിലെ ഹിറ്റ് ടീച്ചര്‍ എന്ന്. പഠിക്കുന്ന സമയത്ത് എല്ലാ കലാപരിപാടിക്കും സമ്മാനങ്ങള്‍ വാരി കൂടിയ കുഞ്ഞു സായി.
ടീച്ചറായപ്പോള്‍ ആ കഴിവ് പഠിപ്പിക്കുന്നതിലും കാണിച്ചു. ഇന്നലെ ടീച്ചര്‍ സായി ശ്വേത കുട്ടികളെ മാത്രം അല്ല പഠിക്കാന്‍ പഠിപ്പിച്ചത്. ഇങ്ങനെ ആണ് കുഞ്ഞു കുട്ടികളെ പഠിപ്പിക്കേണ്ടത് എന്ന് ചില ടീച്ചര്‍മാരെയും ഇതിലൂടെ പഠിപ്പിച്ചു. സായി ശ്വേതക്ക് എന്റെയും കുടുംബത്തിന്റെയും അഭിനന്ദനങ്ങള്‍.' ഷിബു കുറിച്ചു.






