
മലയാളത്തിന്റെ നടന വൈഭവം മോഹന്‍ലാലിന് മലയാള സിനിമയില്‍ നിരവധി സൗഹൃദങ്ങളുണ്ട്. മോഹന്‍ലാലിന്റെ സുഹൃത്ത് വലയങ്ങളില്‍ ഒരാളാണ് നടനും നിര്‍മ്മാതാവുമായ മണിയന് പിള്ള രാജു. മോഹന്‍ലാല്‍ ഒരു ഭക്ഷണപ്രിയന്‍ ആണെന്നും ഡയറ്റ് ഒന്നും അദ്ദേഹം നോക്കാറി ല്ലെന്നും സിനിമാനടന് ആണെങ്കിലും ഇഷ്ടവിഭവങ്ങള്‍ കണ്ടാല്‍ വയറ് ചാടുന്നതിനെ പറ്റി ചിന്തിക്കാറില്ലെന്നും പറയുകയാണ് മണിയന്‍പിള്ള രാജു.
'' അദ്ദേഹം സദ്യ കഴിച്ച് കഴിഞ്ഞാല്‍ ഇല കഴുകേണ്ട ആവശ്യമില്ല. അത്രയ്ക്ക് വൃത്തിയാക്കി വെച്ചിട്ടുണ്ടാവും. വേറൊരാള്‍ക്ക് അതിലുണ്ണാം. അത്രയ്ക്ക് വൃത്തിയായാണ് ഭക്ഷണം കഴിക്കുന്നത്. അദ്ദേഹം നല്ല ഒരു പാചകവിദഗ്ധന്‍ ആണ്. ഭക്ഷണം കഴിക്കുന്നതിനുള്ള വൃത്തി അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളിലും ഉണ്ട്. പുറത്തു പോയാല്‍ അദ്ദേഹം വ്യത്യസ്ഥമായ ഭക്ഷണങ്ങള്‍ കഴിക്കുകയും മറ്റുള്ളവരെ കൊണ്ട് കഴിപ്പിക്കുകയും ചെയ്യും.
മുമ്പ് ഉരുളയൊക്കെ ചോദിക്കുമ്പോള്‍ ഞാന്‍ സാമ്പാറും തോരനും മോരുമൊക്കെ ചേര്‍ത്ത് ഉരുട്ടിക്കൊടുക്കും. അതൊക്കെ പുള്ളി ആസ്വദിച്ച് കഴിക്കും. വലിയ നടന് ആണെങ്കിലും മോഹന്‍ലാലിന് യാതൊരു ഭാവവ്യത്യാസവും ഇല്ല. അന്ന് മുന്നില്‍ നിന്ന ആറാം ക്ലാസുകാരനായ കുസൃതിക്കുട്ടന് തന്നെയാണ് ഇപ്പോഴും'' പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു പറയുന്നു.






