
കഴിഞ്ഞ മാസമാണ് നിര്‍മിതബുദ്ധിയില്‍ അധിഷ്ടിതമായ പുതിയ ഡിജിറ്റല്‍ കസ്റ്റമര്‍ സര്‍വീസും വിര്‍ച്വല്‍ അസിസ്റ്റന്റ് സേവനവും വോഡഫോണ്‍ ഐഡിയ പ്രഖ്യാപിച്ചത്. ഈ സേവനം ആരംഭിച്ചെന്നാണ് റിപ്പോർട്ട്. ഈ സേവനം കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൈ വോഡഫോണ്‍ ആപ്പ്, മൈ ഐഡിയ ആപ്പ്, വാട്സാപ്പ് എന്നിവിയിലൂടെ ഉപയോഗിക്കാൻ സാധിക്കും.
ഈ സേവനം24 മണിക്കൂറും ലഭിക്കും. വിഐസി എന്ന വിര്‍ച്വല്‍ അസിസ്റ്റന്റ് ആണ് ഒറിസെര്വ് ആണ് സേവനം വികസിപ്പിച്ചത്. വിഐസിയ്ക്ക് വാല്യൂ ആഡഡ് സേവനങ്ങള്‍, ബില്‍ പേമന്റുകള്‍, റീച്ചാര്‍ജുകള്‍, പുതിയ കണക്ഷന്, ഡാറ്റാ ബാലന്‍സ്, ബില്‍ റിക്വസ്റ്റ് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് ഉടനടി മറുപടി നല്കാന് സാധിക്കുമെന്ന് ഒറിസെര്വ് പറയുന്നു.
ഇത് വാട്സാപ്പ് വഴിയും ഉപയോഗിക്കാം. ഉപയോക്താക്കള്‍ക്ക് ഇതിനുള്ള എസ്എംഎസ് സന്ദേശം ലഭിക്കും. വിഐസി ചാറ്റ് ബോട്ടിലേക്ക് ആ സന്ദേശത്തില്‍ വാട്സാപ്പ് വഴി സന്ദേശം അയക്കാനുള്ള ലിങ്ക് ഉണ്ടാവും. ലിങ്ക് ക്ലിക്ക് ചെയ്താല്‍ വിഐസി ചാറ്റ് വിന്‍ഡോ വാട്സ്ആപ്പില്‍ തുറക്കും. ഇത് കൂടാതെ കമ്പനിയുടെ നമ്പറുകള്‍ ഫോണില്‍ സേവ് ചെയ്തും ചാറ്റ്ബോട്ട് ആക്റ്റിവേറ്റ് ചെയ്യാം. ഐഡിയ ഉപയോക്താക്കള്‍ 7065297000 എന്ന നമ്പറിലും വോഡഫോണ്‍ ഉപയോക്താക്കള്‍ 9654297000 എന്ന നമ്പറിലും വാട്സ്ആപ്പ് ചെയ്താല്‍ മതി.






