
ടി-റോക്ക് എന്ന എസ്യുവി ഫോക്സ്വാഗണ് മാര്‍ച്ചില്‍ ആണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. പുതിയ റിപ്പോർട്ട് പ്രകാരം ഈ വാഹനത്തിന്റെ ആദ്യ ബാച്ച് വെറും 40 ദിവസത്തിനുള്ളിലാണ് വിറ്റിത്തീര്ന്നത്. ടി-റോക്കിന്റെ ആദ്യ ബാച്ചായി 1000 യൂണിറ്റാണ് ഇന്ത്യയിലെത്തിയത്.
ഫോക്സ്വാഗണ് 2020-ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച രണ്ടാമത്തെ എസ്യുവിയാണ് ടി-റോക്ക്. 19.99 ലക്ഷം രൂപയായിരുന്നു ഈ എസ്യുവിയുടെ ഇന്ത്യയിലെ എക്സ്ഷോറും വില. ടി-റോക്ക് പൂര്‍ണമായും വിദേശത്ത് ആണ് നിര്‍മിക്കുന്നത്. ഇതിന്റെ 2500 യൂണിറ്റ് ഇന്ത്യയിലെത്തുമെന്നാണ് ഫോക്സ്വാഗണ് അറിയിച്ചിരുന്നത്. ഇതിന്റെ ആദ്യ ബാച്ച് ആയ 1000 വാഹനങ്ങളാണ് ഇപ്പോൾ എത്തിയത്. 2500 വാഹനങ്ങള്‍ വരെ വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിക്കുന്നതിന് ഇളവുകള്‍ നല്‍കിയിട്ടുണ്ട്.
ടിറോക്കിന്റെ മുന്‍വശത്ത് ക്രോം ലൈനുകള്‍ നല്‍കിയുള്ള ഗ്രില്ലും, ഡിആര്‍എല്‍ നല്‍കിയിട്ടുള്ള ഡ്യുവല്‍ ബീം പ്രൊജക്ഷന് ഹെഡ്ലാമ്പും വലിയ എയര്‍ ഡാമും, വലിയ ബമ്പറും, ബമ്പറിന്റെ ഏറ്റവും താഴെയായി നല്‍കിയിട്ടുള്ള ഫോഗ് ലാമ്പും ഒരുങ്ങുന്നു. ഫോക്സ്വാഗണിന്റെ MQB പ്ലാറ്റ്ഫോമിലാണ് നിര്‍മാണം. ടിറോക്ക് പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും ഇന്ത്യയിലെത്തുന്നത്. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ടിഎസ്ഐ പെട്രോള്‍ എന്ജിന് ഈ വാഹനത്തിന് കരുത്തേകുന്നത്. ഈ എൻജിൻ 147 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.






