
കോട്ടയം: താഴത്തങ്ങാടി കൊലപാതകത്തില്‍ പ്രതിയായ മുഹമ്മദ് ബിലാലുമായുള്ള പേരിലെ സാമ്യം കൊണ്ട് മറ്റൊരു ബിലാലാണ് 'ശരിക്കും' കുടുങ്ങിയത്. ഇദേഹവും കോട്ടയം സ്വദേശിയായ മുഹമ്മദ് ബിലാലാണ്. വിവരം അന്വേഷിച്ച് ഫോണ്‍കോളുകളുടെ പ്രവാഹമായതോടെ ഇദേഹത്തിന് ഫെയ്സ്ബുക്ക് ലൈവില്‍ വരേണ്ടി വന്നു സത്യം ബോധിപ്പിക്കാന്‍.
വാര്‍ത്ത കേട്ട അറിവ് മാത്രമേ തനിക്കുള്ളതെന്നും ശല്യപ്പെടുത്തരുതെന്നും യുവാവ് ഫെയ്സബുക്ക് ലൈവിലുടെ അഭ്യര്‍ത്ഥിച്ചു. ഇക്കാര്യം അന്വേഷിച്ചുകൊണ്ട് തന്റെ കുടുംബാംഗങ്ങളെയും വിളിച്ച് ബുദ്ധിമുട്ടിക്കരുതെന്നും അദേഹം എഫ്ബി ലൈവില്‍ പറയുന്നു.
കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് ബിലാലിനെ എറണാകുളത്ത് ഒളവില്‍ കഴിയവെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.






