
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ദിലീപ് കാവ്യ മാധവന്. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യയുടെ ആദ്യ നായകനും ദിലീപായിരുന്നു. പിന്നീട് ഇരുവരും ജീവിതത്തിലും ഒന്നിച്ചു. എന്നാല്‍ ദിലീപിന് കാവ്യയോട് പണ്ടു മുതല്‍ക്കെ ഒരിഷ്ടം ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ദിലീപിന്റെ സുഹൃത്ത് കൂടിയായ സംവിധായകന് ലാല്‍ജോസ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്ദ്രന് ഉദിക്കുന്ന ദിക്കില്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് നടന്ന അനുഭവമാണ് ലാല്‍ ജോസ് പറയുന്നത്.
'' സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന ഷൂട്ടിംഗില്‍ മദ്യപിച്ചു വന്ന ഒരു സംഘം യുവാക്കള്‍ കാവ്യ ഉള്‍പ്പടെ ഉള്ള സ്ത്രീകളെ തെറി വിളിക്കുകയും ചെയ്തു. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ഉടനെ ദിലീപ് ഉള്‍പ്പടെ ഉള്ള സംഘം മദ്യപിച്ചു എത്തിയവരെ ഓടിച്ചിട്ട് അടിച്ചു. അടി കൊണ്ട് മദ്യപാനികള്‍ ഓടിയ വഴിക്ക് പുല്ല് പോലും മുളച്ചു കാണില്ല'' ലാല്‍ ജോസ് പറയുന്നു.






