
ന്യൂഡല്ഹി: പ്രസ് ഇന്ഫോര്മേഷന് ബ്യൂറോ(പിഐബി)പ്രിന്സിപ്പിള് ഡയറക്ടര് ജനറല് കെ.എസ് ധത്വാലിയക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതോടെ ഇദേഹത്തെ എയിംസില് പ്രവേശിപ്പിച്ചു. ഇതോടെ അണുനശീകരണം നടത്താനായി നാഷണല് മീഡിയ സെന്റര് അടച്ചിട്ടു.
കേന്ദ്ര മന്ത്രിസഭാ തീരുമാനം അറിയിക്കാനായി ഇക്കഴിഞ്ഞ ബുധനാഴ്ച കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്, പ്രകാശ് ജാവഡേക്കര് എന്നിവരുമായി വാര്ത്താസമ്മേളനത്തില് ഒരുമ്മിച്ച് വേദി പങ്കിട്ടിരുന്നു. നാഷണല് മീഡിയ സെന്ററില് നടന്ന വാര്ത്താസമ്മേളനത്തില് നിരവധി മാധ്യമപ്രവര്ത്തകരും പങ്കെടുത്തിരുന്നു.







Comments