
മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് വിജയ്. ഭാര്യ, കല്യാണ സൗഗന്ധികം, കൃഷ്ണതുളസി തുടങ്ങിയ സീരിയലില്‍ കൂടിയാണ് മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ മൃദുല ഇപ്പോള്‍ പൂക്കാലം വരവായി എന്ന സീരിയലില്‍ അഭിനയിച്ചു വരികയാണ്. സിനിമ രംഗത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും തടസങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് മൃദുല.
'' സിനിമയില്‍ നിന്നും സീരിയലിലേക്ക് വന്നപ്പോള്‍ ആശങ്കയുണ്ടായിരുന്നു. കുടുംബ പ്രേക്ഷകര്‍ക്ക് എന്നും എന്നെ കാണാന്‍ സാധിക്കും. അവരുടെ അഭിപ്രായം അറിയാന്‍ കഴിഞ്ഞു. സിനിമയില്‍ നിന്നും ഒരുപാട് ഓഫറുകള്‍ വന്നിട്ടുണ്ട്. പക്ഷെ അവര്‍ എല്ലാം അഡ്ജസ്റ്റമെന്റുകള്‍ ആഗ്രഹിച്ചാണ് സമീപിച്ചത്. അങ്ങനെ അതിന് വേണ്ടി തയാറായിരുന്നു എങ്കില്‍ ആ ഓഫര്‍ കിട്ടിയേനെ പക്ഷെ അത് നിരസിച്ചു. എന്തിനും തയാറായി നില്ക്കുന്ന ചിലരെ പോലെ ആകാന്‍ കഴിയില്ല. കഴിവുള്ള ഒരുപാട് പേര് ചുറ്റിനും ഉണ്ട്. അവര്‍ വളര്‍ന്ന് വരണം. പക്ഷെ സിനിമയില്‍ സജീവമായ ചിലര്‍ക്ക് പക്ഷെ അഡ്ജസ്റ്മെന്റുകളോടാണ് താല്പര്യം.'' മൃദുല പറയുന്നു.






