പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ റീചാര്‍ജ് പ്ലാനുമായി ജിയോ. ഓണ്‍ലൈന്‍ സ്ട്രീമിംഗ് സേവനമായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറുമായി ചേര്‍ന്നാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. റീചാര്‍ജിനൊപ്പം ഒരു വര്‍ഷത്തെ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ വിഐപി അംഗത്വം ഉപയോക്താക്കള്‍ക്ക് ലഭിക്കും. വിഐപി അംഗത്വത്തിന് 399 രൂപ നൽകണം.
ഹോളിവുഡ് സിനിമകളും ബോളിവുഡ് സിനിമകളും ഹോട്ട്സ്റ്റാര്‍ സ്പെഷലുകളും സ്പോര്‍ട്സ് ലൈവ് സ്ട്രീമിങും വിഐപി പ്ലാനില്‍ ആസ്വദിക്കാം. നിലവിലുള്ള വരിക്കാര്‍ക്കും പുതിയ വരിക്കാര്‍ക്കും സേവനം ലഭ്യമാണ്. 401 രൂപയുടെ റീചാര്‍ജ് പ്ലാനിലാണ് ആനുകൂല്യം ലഭ്യമാവുക. 401 രൂപയുടെ ഡാറ്റ, വോയ്സ് വാലിഡിറ്റി 28 ദിവസം മാത്രമാണ് ,2599 രൂപയുടെ റീചാര്‍ജില്‍ ഒരു വര്‍ഷത്തേക്ക് വാലിഡിറ്റി ലഭിക്കും.






