തിരുവനന്തപുരം: പോലീസിന്റെ എല്ലാ സേവനങ്ങളും ഇനി ഒരൊറ്റ ആപ്പില്‍. പോല്‍-ആപ്പ് എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു. ഇതോടെ 27 സേവനങ്ങള്‍ ലഭിക്കാനായി പൊതുജനങ്ങള്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാം.
കേരള പോലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസവും ഈ ആപ്പില്‍ ലഭ്യമാണ്. ഉപയോഗിക്കുന്ന വ്യക്തി നില്ക്കുന്ന സ്ഥലം മനസിലാക്കി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷന് സൂചിപ്പിക്കാനും ആപ്പിന് കഴിയും.
ഇതിനു പുറമെ 15 സേവനങ്ങള്‍ കൂടി ആപ്പില്‍ ലഭ്യമാകും. പാസ്പേആര്ട്ട് പരിശോധനയുടെ നിലവിലെ അവസ്ഥ അറിയാനും മുതിര്‍ന്ന പൗരന്മാര്ക്ക് ആവശ്യമായ ജനമൈത്രി സേവനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാനും ഈ ആപ്പിലുടെ കഴിയും. പോലീസിന്റെ എല്ലാ സോഷ്യല്‍ മീഡിയ പേജുകളിലും ഇത് ലഭിക്കും. നിലവില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണ്.






