മൊഹാലി : ഇന്ത്യൻ ക്രിക്കറ്റ് താരമായിരുന്ന യുവരാജ് സിങ്ങ് അന്താരാഷ്ട്ര മത്സരങ്ങളോട് വിട പറഞ്ഞിട്ട് ബുധനാഴ്ച്ച ഒരു വർഷം പൂർത്തിയാകുകയാണ്. വിരമിക്കലിന്റെ ഒന്നാം വാർഷിക ദിനത്തിൽ ആരാധകർ യുവിയെ മറന്നില്ല. സോഷ്യൽ മീഡിയയിലൂടെ യുവരാജിനോടുള്ള സ്നേഹം അവർ പങ്കുവെച്ചു. #MissYouYuvi എന്ന ഹാഷ്ടാഗുമായി ആരാധകർ ട്വിറ്ററിൽ അണിനിരന്നു.
ആരാധകരുടെ ഈ സ്നേഹത്തിന് നന്ദി പറഞ്ഞ് യുവിയും രംഗത്തെത്തി.' പ്രിയപ്പെട്ട ആരാധകരേ, നിങ്ങളുടെ ഈ സ്നേഹത്തിൽ ഞാൻ കീഴടങ്ങിയിരിക്കുന്നു. എല്ലാ കാലവും ക്രിക്കറ്റ് തന്നെയായിരുന്നു എന്റെ ജീവിതം. നിങ്ങളിൽ ഓരോരുത്തരും എന്റെ ജീവിതത്തിലെ പകരംവെയ്ക്കാനില്ലാത്ത സമ്പാദ്യങ്ങളാണ്.' യുവി ട്വീറ്റിൽ പറയുന്നു.
ഇതിന് പിന്നാലെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും യുവിയോടൊപ്പമുള്ള ഓർമകൾ പങ്കുവെച്ചു. ചെന്നൈയിലെ ഒരു ക്യാമ്പിൽവെച്ച് യുവിയെ ജീവിതത്തിൽ ആദ്യമായി കണ്ടുമുട്ടിയ നിമിഷങ്ങളാണ് സച്ചിൻ ഓർമിച്ചത്. 'യുവീ, നീ വിരമിച്ചിട്ട് ഒരു വർഷമാകുന്നു...നിന്നെ കുറിച്ചുള്ള എന്റെ ആദ്യ ഓർമ ചെന്നൈയിലെ ആ ക്യാമ്പാണ്. അന്ന് നിന്നെ ഞാൻ ശ്രദ്ധിച്ചിരുന്നു. സിക്സർ അടിക്കാനുള്ള നിന്റെ കഴിവിനെ കുറിച്ച് ഞാൻ സംസാരിക്കേണ്ട കാര്യമില്ല. ലോകത്തെ ഏതു ഗ്രൗണ്ടിലാണെങ്കിലും നിനക്ക് നിന്റെ കൂറ്റനടികൾ പുറത്തെടുക്കാനാകും' സച്ചിൻ ട്വീറ്റ് ചെയ്തു.

Comments