
എംഐ ബാന്‍ഡ് 5 ന്റെ ടീസര്‍ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ഷാവോമി. റിപ്പോർട്ട് പ്രകാരം ജൂലായ് 11 ന് എംഐ ബാന്‍ഡ് പുറത്തിറക്കാനാണ് പദ്ധതി. എംഐ ബാന്‍ഡിന്റെ ചിത്രം ചൈനീസ് സോഷ്യല്‍ മീഡിയയിലാണ് പുറത്തുവിട്ടത്.
എംഐ ബാന്‍ഡിന്റെ ആകൃതി എംഐ ബാന്‍ഡ് 4ന് സമാനമാണ്. എന്നാല്‍ സ്ട്രാപ്പുകള്‍ക്ക് പുതിയ നിറങ്ങള്‍ വന്നിട്ടുണ്ട്. കറുത്ത നിറത്തില്‍ മാത്രം സാധാരണ ലഭ്യമാക്കിയിരുന്ന സ്ട്രാപ്പ് മഞ്ഞ, പച്ച, ഓറഞ്ച് നിറങ്ങളില്‍ ഇപ്പോൾ എത്തിയിട്ടുണ്ട്.
പണമിടപാടുകള്‍ എളുപ്പമാക്കുന്ന നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷനും പുതിയ സ്പോര്‍ട്സ് ട്രാക്കിങ്മോഡുകളും എംഐ ബാന്‍ഡ് 5 ലുണ്ടാകുമെന്ന് ടീസര്‍ ചിത്രം പറയുന്നു. മാത്രമല്ല, ആര്‍ത്തവ സമയം പിന്തുടരാന് സഹായിക്കുന്ന സംവിധാനവും എംഐ ബാന്‍ഡില്‍ ഉണ്ടായേക്കും.നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനത്തോടൊപ്പം ആമസോണ്‍ അലെക്സ വോയ്സ് അസിസ്റ്റന്റ് സേവനം എംഐ ബാന്‍ഡ് 5ല്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ട്.






