മുംബൈ: ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്രിക്കറ്റ് താരം ജോണ്ടി റോഡ്സ് പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ക്വാറന്റീന് സെന്ററില്‍ ഇത്തിരി സ്ഥലത്ത് യുവാക്കള്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ആണ് താരം പങ്കുവെച്ചത്.
'ഇന്ത്യയെ ഇത്രമാത്രം ഇഷ്ടപ്പെടാന്‍ കാരണമെന്താണെന്ന് ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്. ഇതില്‍ കൂടുതല്‍ എന്തെങ്കിലും പറയേണ്ടതുണ്ടോ? എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഇതിഹാസം പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഇത് ഇന്ത്യയില്‍ എവിടെവച്ച് ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. ജമ്മു കശ്മീരില്‍ നിന്നാണെന്ന് വീഡിയോയ്ക്ക് താഴെ ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും ഇതേ വീഡിയോ പങ്കുവെച്ചിരുന്നു.

Comments