
കോട്ടയം: ചങ്ങനാശേി നഗരസഭാ ചെയര്മാന് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ അട്ടിമറി നീക്കം. കോണ്‍ഗ്രസ് വിമതന് സജി തോമസിന് ചെയര്മാന് സ്ഥാനാര്ത്ഥിത്തേക്ക് എല്‍.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസിലെ സാജന് ഫ്രാന്‍സിസ് ആണ് യു.ഡി.എഫ് സ്ഥനാര്‍ത്ഥി.
നഗരസഭയിലെ 37 അംഗങ്ങളില്‍ 36 പേര് ചെയര്മാന് തെരഞ്ഞെടുപ്പിന് ഹാജരായിട്ടുണ്ട്. ഭരണസമിതിയില്‍ യു.ഡി.എഫ് -18, എല്‍.ഡി.എഫ് -12, ബി..ജെ.പി-നാല്, സ്വതന്ത്രര്‍-3 എന്നിങ്ങനെയാണ് കക്ഷി നില. കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ പങ്കെടുക്കാത്ത നാല് വിമതന്മാരുടെ നിലപാട് നിര്‍ണായകം.
യു.ഡി.എഫിന്റെ 18 പേരില്‍ ആറു പേര് കേരള കോണ്‍ഗ്രസ് അംഗങ്ങളാണ്. അഞ്ചു പേര് ജോസഫ് വിഭാഗവും ഒരാള്‍ ജോസ് കെ.മാണി വിഭാഗത്തിലുമാണ്.
എല്‍.ഡി.എഫിന്റെ 12 അംഗങ്ങള്‍ക്കൊപ്പം സ്ഥനാര്‍ത്ഥിയുടെ വോട്ട കൂടി ലഭിക്കുമ്പോള്‍ 13 വോട്ട് ലഭിക്കും. കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗവും നാല് കോണ്‍ഗ്രസ് വിമതന്മാരും പിന്തുണയ്ക്കുമെന്ന പ്രതീക്ഷയാണ് എല്‍.ഡി.എഫിന്.
വിമതന്മാരുടെ നീക്കം യു.ഡി.എഫിനും തലവേദന സൃഷ്ടിക്കുന്നുണ്ട്. വിപ്പ് അംഗങ്ങള്‍ ലംഘിക്കില്ലെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ചെയര്മാന് സ്ഥാനം വീതംവയ്ക്കുന്നതിനെ ചൊല്ലി യു.ഡി.എഫിലുണ്ടായ തര്‍ക്കമാണ് ഭരണപ്രതിസന്ധിയ്ക്ക് കാരണം.






