
കിയ മോട്ടോഴ്സിന്റെ ആഡംബര എംപിവി മോഡലായ കാര്‍ണിവല്‍ സ്വന്തമാക്കുന്ന ആദ്യ സെലിബ്രിറ്റികളിലൊരാളായി മുന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ. അജയ് ജഡേജ സ്വന്തമാക്കിയിരിക്കുന്നത് 33.95 ലക്ഷം രൂപ എക്സ്ഷോറും വിലയുള്ള കാര്‍ണിവലിന്റെ ലിമോസിന് വേരിയന്റാണ്. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള അദ്ദേഹത്തിന്റെ വീട്ടിലാണ് കിയ കാര്‍ണിവല്‍ ഡെലിവറി ചെയ്തത്.
പ്രീമിയം, പ്രസ്റ്റീജ്, ലിമോസില്‍ എന്നീ മൂന്ന് വേരിയന്റുകളിലാണ് കാര്‍ണിവൽ എത്തുന്നത്. 24.95 ലക്ഷം രൂപ മുതല്‍ 33.95 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. കിയ കാര്‍ണിവല്‍ 2020 ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് അവതരിപ്പിച്ചത്. ഏഴ്, എട്ട്, ഒമ്പത് എന്നീ മൂന്ന് സീറ്റിങ്ങ് ഓപ്ഷനുകളിലാണ് കാര്‍ണിവല്‍ ഇന്ത്യയില്‍ എത്തിയത്.
2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് കിയ കാര്‍ണിവലിന് കരുത്ത് പകരുന്നത്. UVO കണക്ടഡ് കാര്‍ ടെക്നോളജിയാണ് ഇന്റീരിയറിന്റെ പ്രത്യേകത. 5115 എംഎം നീളവും 1985 എംഎം വീതിയും 1740 എംഎം ഉയരവും 3060 എംഎം വീല്‍ബേസുമാണ് കാര്‍ണിവലിനുള്ളത്. വെന്റിലേറ്റഡ്ഹീറ്റഡ് സംവിധാനമുള്ള സീറ്റ്, ത്രീ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, പവര്‍ ടെയ്ല്‍ഗേറ്റ് എന്നിവ ഇന്റീരിയറിൽ ഒരുങ്ങുന്നു. സുരക്ഷാ സൗകര്യങ്ങള്‍ക്കായി എട്ട് എയര്‍ ബാഗുകള്‍, എ.ബി.എസ്, ഇ.എസ്.സി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്ട്രോള്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ അസിസ്റ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്.






