
കുവൈറ്റ് സിറ്റി: കൊച്ചിയില്‍ നിന്ന് കുവൈറ്റിലെത്തിയ മലയാളി നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നു മലയാളി നഴ്സുമാര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
അവധിക്കുശേഷം ഇക്കഴിഞ്ഞ വ്യാഴാഴ്ച പ്രത്യേക വിമാനത്തില്‍ മടങ്ങിയ നഴ്സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് ഇവര്‍ക്കൊപ്പം എത്തിയ എല്ലാവരെയും ക്വാറന്റീനിലാക്കി. കൊച്ചിയില്‍ പരിശോധനകള്‍ക്ക് ശേഷമാണ് ഇവര്‍ കുവൈറ്റിലേക്ക് തിരിച്ചത്.






