
ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് ഇനി സൗജന്യമായി ആമസോണ്‍ പ്രൈം സബ്സ്ക്രിപ്ഷനും നേടാം. 999രൂപയുടെ ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പാണ് അധിക ചെലവില്ലാതെ ലഭിക്കുക. ഈ ഓഫര്‍ ഗോള്‍ഡ്, ഡയമണ്ട്, പ്ലാറ്റിനം, ടൈറ്റാനിയം അംഗങ്ങള്‍ക്കാണ് ലഭിക്കുക.
ആമസോണ്‍ പ്രൈം സബ്സ്ക്രിപ്ഷന് നിലവിലുള്ള ജിയോ ഫൈബര്‍ വരിക്കാര്‍ക്ക് അവരുടെ ആമസോണ്‍ അക്കൗണ്ടില്‍ നിന്നും ആക്റ്റിവേറ്റ് ചെയ്യാം. ജിയോ സെറ്റ്-ടോപ്പ് ബോക്സ് വഴി ഒരു പുതിയ ആമസോണ്‍ അക്കൗണ്ട് നിര്‍മിക്കാം. മൈ ജിയോ ആപ്പില്‍ നിന്നോ അല്ലെങ്കില്‍ www.jio.com വെബ്സൈറ്റില്‍ നിന്നോ അക്കൗണ്ട് നിര്‍മിക്കാ മെന്നാണ് റിപ്പോർട്ട്.
ഇതിനൊപ്പം പ്രൈം വരിക്കാര്‍ക്ക് ആമസോണ്‍ ഇ-കൊമേഴ്സ് വെബ്സൈറ്റില്‍ നിന്നുള്ള ആനുകൂല്യങ്ങളും ലഭിക്കും. ഓര്‍ഡര്‍ ചെയുന്ന സാധനങ്ങള്‍ക്ക് എളുപ്പം ഡെലിവറി സാധ്യമാകും. ഇത് കൂടാതെ പ്രൈം മ്യൂസിക്, പ്രൈം ഗെയിമിംഗ്, പ്രൈം റീഡിങ് എന്നിവയും സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും.






