
ചലിക്കുന്ന ട്രെഡ് മില്ലിൽ കിടിലൻ നൃത്തചുവടു വച്ച് കയ്യടി നേടി യുവതാരം അശ്വിൻ. ജേക്കബിന്റെ സ്വർ ഗരാജ്യം എന്ന നിവിൻപോളി ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് അശ്വിൻ.
കമൽഹാസൻ ഇരട്ടവേഷത്തിലെത്തിയ അപൂർവസഹോദരങ്ങൾ എന്ന ചിത്രത്തിലെ ഡാൻസ് നമ്പറായ അണ്ണാത്തെ ആടുരാർ എന്നു തുടങ്ങുന്ന ഗാനമാണ് അശ്വിൻ ട്രെഡ്മില്ലിൽ അനായാസം അവതരിപ്പിക്കുന്നത്.
നടൻ അജു വർ ഗീസാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കാർത്തിക് നരേൻ സംവിധാനം ചെയ്ത ധ്രുവങ്ങൾ 16 എന്ന ചിത്രത്തിലും അശ്വിൻ അഭിനയിച്ചിരുന്നു. ടിക് ടോക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും അശ്വിന്റെ പങ്കുവയ്ക്കുന്ന വീഡിയോകൾക്ക് നിരവധി ആരാധകരുണ്ട്






