
സംഗീത സംവിധായകന് പരേതനയാ എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന് അന്തരിച്ച വാര്‍ത്ത ഏവരെയും സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. പത്മജ രാധാകൃഷ്ണന്റെ മരണത്തില്‍ അനുശോചനം അറിയിച്ചിരിക്കുകയാണ് സംവിധായകന് എം എ നിഷാദ്. എന്നെ ഒരു സിനിമ സംവിധായകനാക്കിയതില്,രാധാകൃഷ്ണന് ചേട്ടനും,പത്മജ ചേച്ചിക്കും ഒരുപാട് പങ്കുണ്ട്.. തിരുവനന്തപുരത്ത് രാധാകൃഷ്ണന് ചേട്ടന്റ്റെ മേടയില്‍ വീട്ടില്‍ ഇനി സംഗീതമില്ല..ചേച്ചിയുണ്ടാക്കി തന്ന ഭക്ഷണത്തിന്റ്റെ രുചി ഇന്നും എന്റ്റെ നാവിലുണ്ട്...സിനിമ ,രാഷ്ടീയ,സാമൂഹിക രംഗത്തെ പ്രമുഖര്‍ക്ക് ഏറ്റവും പരിചിതമായ മേടയില്‍ വീട്,അനാഥമാവുകയാണ്.- നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.
എം എ നിഷാദിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
പ്രിയപ്പെട്ട പത്മജ ചേച്ചിക്ക് വിട...
ഇത്രപെട്ടെന്ന്...വിശ്വസിക്കാനാവുന്നില്ല...
മലയാളത്തിന്റ്റെ എണ്ണം പറഞ്ഞ സംഗീത സംവിധായകന്,M G രാധാകൃഷ്ണന് ചേട്ടന്റ്റെ,പ്രിയ പത്നി പത്മജ രാധാകൃഷ്ണന്
ഈ ലോകത്തോട് വിട പറഞ്ഞു...വ്യക്തിപരമായി എനിക്കൊരുപാട് ആത്മബന്ധമുളള കുടുംബമാണ്,രാധാകൃഷ്ണന് ചേട്ടന്റ്റേത്...
എന്നെ ഒരു സിനിമ സംവിധായകനാക്കിയതില്,രാധാകൃഷ്ണന് ചേട്ടനും,പത്മജ ചേച്ചിക്കും ഒരുപാട് പങ്കുണ്ട്..
തിരുവനന്തപുരത്ത് രാധാകൃഷ്ണന് ചേട്ടന്റ്റെ മേടയില്‍ വീട്ടില്‍ ഇനി സംഗീതമില്ല..ചേച്ചിയുണ്ടാക്കി തന്ന ഭക്ഷണത്തിന്റ്റെ രുചി ഇന്നും എന്റ്റെ നാവിലുണ്ട്...സിനിമ ,രാഷ്ടീയ,സാമൂഹിക രംഗത്തെ പ്രമുഖര്‍ക്ക് ഏറ്റവും പരിചിതമായ മേടയില്‍ വീട്,അനാഥമാവുകയാണ്...പത്മജ ചേച്ചി എല്ലാവര്ക്കും പ്രിയപ്പെട്ടവരാണ്...ചിരിക്കുന്ന മുഖത്തോടെയല്ലാതെ ചേച്ചിയെ കാണുക വിരളമാണ്...സഹോദരതുല്ല്യനായി ഞാന്‍ സ്നേഹിക്കുന്ന അവരുടെ മകന് രാജാകൃഷ്ണന് ഈ വിയോഗം എങ്ങനെ സഹിക്കും...മലയാള സിനിമയിലെ മികച്ച സൗണ്ട് ഡിസൈനറായ രാജാകൃഷ്ണന്റ്റെ,ഓരോ വിജയത്തിലും,പ്രാര്‍ത്ഥനകളോടെയും,അഭിമാനത്തോടെയും അവന് പിന്തുണ നല്‍കിയിരുന്ന,ആ അമ്മയുടെ മരണം,താങ്ങാവുന്നതിനപ്പുറമാണ്...
ചേച്ചിയെ അവസാനമായി ഒരു നോക്ക് കാണാന്‍ കഴിയില്ല എന്നുളളത്,ഒരു ദുഖമായി അവശേഷിക്കും..കൊറോണ നല്കുന്ന മറ്റൊരു ദുരിതമാണത്...
രാധാകൃഷ്ണന് ചേട്ടന്റ്റെ,സംഗീത സദസ്സിലേക്ക്,ചിരിച്ച മുഖവുമായി പോകുന്ന,പത്മജ ചേച്ചിക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ ....






