സന്തോഷമുണ്ടാകുമ്പോള്‍ അറിയാതെ കണ്ണുകള്‍ ഈറനണിയുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. ചിലരുടെ വിജയത്തിലാവാം, മറ്റു ചിലപ്പോള്‍ ചിലരുടെ നേട്ടങ്ങളിലാവാം. അവരുമായി നമുക്ക് ഒരു ബന്ധവുമുണ്ടാവണമെന്നില്ല, പക്ഷെ മാനസികമായി തോന്നുന്ന അടുപ്പമാവാം അങ്ങനെയൊരു വികാരം നമ്മുടെയുള്ളിലുളവാക്കുന്നത്. അത്തരമൊരു വീഡിയോയാണ് മാന്‍ഡി ഹാന്സന് ട്വിറ്ററില്‍ പങ്കുവെച്ചത്.
പ്രോഗ്രസ്സീവ് സെറിബെല്ലാര്‍ അട്രോഫി (progressive cerebellar atrophy)എന്ന വൈകല്യമുള്ള മകന് ആരുടേയും സഹായമില്ലാതെ ആദ്യചുവടുകള്‍ വെയ്ക്കുന്നത് മാന്‍ഡി ഹാന്സന് അത്യധികം സന്തോഷമാണ് നല്‍കിയത്. ഒരമ്മയെന്ന നിലയില്‍ താനനുഭവിച്ച സന്തോഷം മാന്‍ഡി ട്വിറ്ററിലൂടെ പങ്കു വെയ്ക്കുകയും ചെയ്തു.
'അധികം സന്തോഷിക്കാവുന്ന ഒരു സാഹചര്യമല്ല ഇപ്പോഴുള്ളതെന്നറിയാം. എന്റെ അഞ്ചുവയസ്സുകാരനായ ഇളയമകന് ശാരീരിക വൈകല്യമുണ്ട്. ആഴ്ചയില്‍ അവന് പത്ത് തെറാപ്പിയാണ് ചെയ്യുന്നത്. ഒടുവില്‍ ഇന്നവന് ഒറ്റയ്ക്ക് നടന്നു'. മൈ ഹീറോ(#MyHero), നെവര്‍ ഗിവ് അപ്(#NeverGiveUp)എന്നീ ഹാഷ് ടാഗുകളും മകനെ അഭിനന്ദിച്ച് മാന്‍ഡി ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്.
വീഡിയോ കാണുമ്പോള്‍ നമുക്കും മാന്‍ഡിയുടെ സന്തോഷം അനുഭവിക്കാനാകും. ആടിയുലഞ്ഞ് എന്നാല്‍ മുറിയുടെ മറ്റേ അറ്റത്തുള്ള കസേരയുടെ സമീപത്ത് എത്തിച്ചേരാനുള്ള ആവേശത്തിലാണ് ആ അഞ്ച് വയസുകാരന്റെ നടപ്പ്. കസേരയുടെ സമീപത്തെത്തി അമ്മയുടെ നേര്‍ക്ക് നോക്കി ആനന്ദപൂര്‍വം ചിരിക്കുന്നുമുണ്ടവന്.

ജൂണ്‍ 14 ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ 60 ലക്ഷത്തിലധികം പേര് കണ്ടു കഴിഞ്ഞു. ഇതേ വൈകല്യമുള്ള കുട്ടികളുള്ള നിരവധി മാതാപിതാക്കള്‍ അഭിനന്ദിച്ച് മാന്‍ഡിയുടെ പോസ്റ്റിന് മറുപടിയുമായെത്തി. പലരും തങ്ങളുടെ കുട്ടികളുടെ ഫോട്ടോകള്‍ ട്വീറ്റ് ചെയ്തു. അവന്റെ സ്വതന്ത്രമായ ചുവടുകള്‍ക്ക് പലരും ആശംസകളും നേര്‍ന്നു.

Comments