
വാര്‍ത്ത വായിക്കുമ്പോള്‍ ഇടയ്ക്ക് ഒരു ബ്രേക്ക് പതിവാണ്. അത് വാര്ത്തയെന്നല്ല സിനിമ ആയാലും മറ്റെന്തെങ്കിലും പരിപാടി ആയാലും വാര്‍ത്ത വായിക്കുന്നതിനിടയില്‍ ബ്രേക്ക് ഉണ്ടായിരിക്കും. എന്നാല്‍ സുപ്രധാന വാര്‍ത്ത വായിക്കുന്ന സമയം തന്നെ വാര്‍ത്താ അവതാരകര്‍ പരസ്യം നല്കിയാലോ ?. പാകിസ്ഥാന് മീഡിയയിലാണ് ഇത്തരത്തില്‍ ഒരു സംഭവം പരീക്ഷിച്ചിരിക്കുന്നത്. ലൈവ് വാര്‍ത്താ അവതരണത്തിനിടെ വാര്‍ത്താ അവതാരകര്‍ ഒരു ജ്യൂസ് ബ്രാന്‍ഡിനെ പ്രമോട്ട് ചെയ്യുകയായിരുന്നു.
പാകിസ്ഥാനിലെ രണ്ട് വാര്‍ത്താ വായനക്കാരാണ് ലൈവ് വാര്‍ത്തയ്ക്കിടെ ജ്യൂസുമായെത്തിയത്. അവതാരകര്‍ ജ്യൂസ് കുടിച്ചു കൊണ്ട് അതിന്റെ ഗുണങ്ങള്‍ വിവരിക്കുകയും പ്രൊഡക്ട് വാങ്ങാന്‍ പ്രേക്ഷകരോട് അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. ഈ ജ്യൂസ് വാങ്ങിച്ചാല്‍ ഫ്രീ മൊബൈല്‍ ഡാറ്റാ നേടാമെന്നും അവതാരകന് പറയുന്നുണ്ട്. ലൈവായി ബ്രാന്‍ഡിന്റെ പരസ്യം പ്രോത്സാഹിപ്പിച്ച ഈ രീതി പ്രേക്ഷകരെ ശരിക്കും അമ്പരപ്പിച്ചു.
വാര്‍ത്താ വായനയ്ക്കിടെയുണ്ടായ ഈ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. പുതിയ മാറ്റത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ഉണ്ടായത്. ചിലര്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയെങ്കിലും മറ്റു ചിലര്‍ ഇതിനെ പ്രോത്സാഹിപ്പിച്ചു. ധാരാളം പരസ്യങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാനുള്ള മികച്ച തന്ത്രമാണിതെന്നാണ് ചിലര്‍ കമന്റ് ചെയ്തത്.






