
രഞ്ജി പണിക്കരുടെ മകനും നടനുമായ നിഖില്‍ രഞ്ജി പണിക്കര്‍ വിവാഹിതനായി. മേഘ ശ്രീകുമാര്‍ ആണ് വധു.
പത്തനംതിട്ടയിലെ ആറന്മുള ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. മമ്മൂട്ടിച്ചിത്രമായ കസബയുടെ സംവിധായകന് നിതിന്റെ ഇരട്ട സഹോദരനാണ് നിഖില്‍. കലാമണ്ഡലം ഹൈദരാലിയുടെ ജീവിതത്തെ ആസ്പദമാക്കി കിരണ്‍ ജി നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹൈദരാലിയുടെ ചെറുപ്പകാലമായെത്തുന്നത് നിഖിലാണ്.






