
തിരുവനന്തപുരം : ജ്യേഷ്ഠ പത്നി പദ്മജാ രാാധാകൃഷ്ണന്െ്റ വിയോഗമറിഞ്ഞ് എം ജി ശ്രീകുമാര്‍ തന്‍െ്റ തറവാട് വീടായ തൈക്കാട് മേടയില്‍ വീട്ടിലെത്തി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എം ജി ശ്രീകുമാര്‍ തറവാട്ട് വീട്ടിലേക്ക് മടങ്ങി എത്തിയിരിക്കുന്നത്. തന്‍െ്റ സഹോദരിയായ ഓമനക്കുട്ടിയുമായി ഒരുപാട് നേരം സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. കുടുംബക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം വീട് മാറിയ എം ജി ശ്രീകുമാര്‍ പിന്നീട് അവിടെ വന്നിട്ടില്ല. അദ്ദേഹത്തിന്‍െ്റ സഹോദരന് എം ജി രാധാകൃഷ്ണന് മരിച്ചപ്പോര് അദ്ദേഹം അമേരിക്കയിലായിരുന്നു.
പദ്മജാ രാധാകൃഷ്ണന്െ്റ ഓര്‍മ്മകര്‍ പങ്കിട്ട് എം ജി ശ്രീകുമാര്‍ തന്‍െ്റ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ : എന്‍െ്റ ചേട്ടന് കല്ല്യാണം കഴിക്കുമ്പോള്‍ തുടങ്ങി എത്രയോ നല്ല ഓര്‍മ്മകള്‍. പദ്മജ ചേച്ചി ഒരു നല്ല കലാകാരി, നര്‍ത്തകി. നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചു. പദ്മജ ചേച്ചി എഴുതിയ ചേട്ടന് ഈണം നല്കിയ ഒരുപാട് ഹിറ്റ് ഗാനങ്ങള്‍ ആകാശവാണിയിലുണ്ട്. ചേച്ചി പെട്ടെന്ന് നമ്മെ എല്ലാം വിട്ട് പോയത് വളരെ നിര്‍ഭാഗ്യകരമായി പോയി. ചേച്ചിയുടെ ആത്മമാവിന് നിത്യശാന്തി ലഭിക്കട്ടെ.






