മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് താരത്തിന്റെ മുന്‍ കാമുകിയും നടിയുമായ അങ്കിത ലോഖണ്ഡയെ പോലീസ് ചോദ്യം ചെയ്തു. സുശാന്തിന്റെ ബാന്ദ്രയിലെ വസതിയിലേക്ക് അങ്കിതയെ വിളിച്ചുവരുത്തിയാണ് പോലീസ് ചോദ്യം ചെയ്തത്. ചൊവ്വാഴ്ച രാവിലെ സുശാന്തിന്റെ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ എത്തിയ അങ്കിതയെ മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്തു.
സീ ടിവിയിലെ പവിത്ര റിഷ്ത എന്ന പരമ്പരയിലാണ് സുശാന്തും അങ്കിതയും ആദ്യമായി ജോടിയായി അഭിനയിച്ചത്. പരമ്പരയില്‍ നായികാ-നായകന്മാരായാണ് ഇരുവരും അഭിനയിച്ചത്. പരമ്പരയിലെ ജോടി ഹിറ്റായതോടെ ഇരുവരും പ്രണയത്തിലായി. ആറ് വര്‍ഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. പിന്നീട് 2016ല്‍ വേര്‍പിരിഞ്ഞു. അങ്കിത നിലവില്‍ വിക്കി ജെയ്നുമായി പ്രണയത്തിലാണ്.
ഞായറാഴ്ച രാവിലെയാണ് സുശാന്ത് സിംഗ് രാജ്പുത് ജീവനൊടുക്കിയത്. പുലര്‍ച്ചെ ഉറക്കമുണര്‍ന്ന ശേഷം റൂമിലേക്ക് പോയ സുശാന്തിനെ ഉച്ചയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പോലീസിന്‍െ്റ പ്രാഥമിക നിഗമനം. എന്നാല്‍ ബോളിവുഡിലെ വ്യക്തിപരമായ ശത്രുത അടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.






