കണ്ണൂര്‍ : ഭീഷണിക്കത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സമിതിയംഗവും ഐആര്‍പിസി ഉപദേശകസമിതി ചെയര്‍മാനുമായ പി.ജയരാജനു മൂന്നു ഗണ്‍മെന്റെ സുരക്ഷ. ജയരാജന്റെ യാത്രകളില്‍ അകമ്പടി വാഹനവും, വാഹനത്തില്‍ രണ്ടു ഗണ്‍മെനും അധികമായുണ്ടാകും.
ഒരു ഗണ്‍മാന്‍ അദ്ദേഹത്തിന്റെ കാറില്‍ എപ്പോഴുമുണ്ട്. ഇതിനു പുറമേയാണിത്.
കതിരൂര്‍ മനോജ്, അരിയില്‍ ഷുക്കൂര്‍ വധക്കേസുകളില്‍ പ്രതിയായ ജയരാജന്‍ നിയമ നടപടിയില്‍ നിന്നും ശിക്ഷയില്‍ നിന്നും രക്ഷപ്പെടുകയാണെന്നും ജയരാജനെ വധിക്കുമെന്നുമായിരുന്നു ഉള്ളടക്കം. കണ്ണൂര്‍ കക്കാടുള്ള മേല്‍വിലാസമാണു കത്തിലുണ്ടായിരുന്നത്.
എന്നാല്‍ വിലാസം ദുരുപയോഗം ചെയ്താണു കത്ത് അയച്ചതെന്നു പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. ആരാണ് അയച്ചതെന്ന് ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Comments