
പുതിയ ഗ്രാസിയയുടെ ടീസർ വീഡിയോ ഹോണ്ട സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഈ മോഡൽ ഹോണ്ട പിൻവലിച്ചു എന്ന അഭ്യുഹങ്ങൾ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ ടീസർ പുറത്തു വന്നതോടെ ഈ അഭ്യുഹങ്ങൾക്ക് വിരാമമായി. 61,561 ആയിരിന്നു ബിഎസ്4 ഹോണ്ട ഗ്രാസിയയുടെ എക്സ്-ഷോറൂം വില. പുത്തൻ മോഡലിന് 10,000-15,000 രൂപ വില വർദ്ധിച്ചേക്കാം.
ഹോണ്ട 2020 ഗ്രാസിയ ബിഎസ്6 മോഡൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ വില്പനക്കെത്തിക്കുമെന്നാണ് റിപ്പോർട്ട്. സൈലന്റ് സ്റ്റാർട്ട്, എൻജിൻ കില് സ്വിച്ച് തുടങ്ങിയ സാങ്കേതിക വിദ്യകളും പുത്തൻ ഗ്രാസിയയിൽ എത്തും. പരിഷ്കരിച്ച 125 സിസി എഞ്ചിനാവും 2020 ഗ്രാസിയയിലും ഇടം പിടിക്കുക. ഈ എൻജിൻ 6,500 ആർപിഎമ്മിൽ 8.1 ബിഎച്പി പവർ പവറും 5000 അർപിഎമ്മിൽ 10.3 എൻഎം ടോർക്കും നിർമ്മിക്കും.
കൂടുതൽ സ്പോർട്ടി ലുക്കിലാവും പുത്തൻ ഗ്രാസിയ എത്തുക.രൂപത്തിൽ മാറ്റമില്ല എന്ന് വീഡിയോ വ്യക്തമാക്കുന്നുണ്ടെങ്കിലും പാനലുകൾ എല്ലാം റീഡിസൈൻ ചെയ്ത് കൂടുതൽ ഷാർപ്പ് ആക്കിയിട്ടുണ്ട്. പരിഷ്കരിച്ച എൽഇഡി ഹെഡ്ലാംപുകളോടൊപ്പം ഡിയോയ്ക്ക് സമാനമായി ഹാൻഡിൽ ബാർ പാലിൽ ഡേടൈം റണ്ണിങ് ലാമ്പുകൾ ഇടം പിടിക്കും.
2020 ഹോണ്ട ഗ്രാസിയ ബിഎസ്6ന്റെ രണ്ട് ഭാഗങ്ങളുള്ള പൂർണമായും ഡിജിറ്റൽ ആയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുണ്ടാകും. പുത്തൻ ഗ്രാസിയയിലും ടെലിസ്കോപിക് മുൻ ഫോർക്കുകളും, ഡ്യുവൽ ഷോക്ക് പിൻ സസ്പെൻഷനുമായിരിക്കും ഒരുങ്ങുക. 12 ഇഞ്ച് മുൻ ചക്രത്തിന് ഡിസ്ക് ബ്രെയ്ക്കും 10 ഇഞ്ച് പിൻ ചക്രത്തിന് ഡ്രം ബ്രെയ്ക്കുമാകും.






