
മൂന്നാം തലമുറ ജിഎൽഎസ്സിനെ മെഴ്സിഡസ്-ബെൻസ് ഇന്ത്യയിലും അവതരിപ്പിച്ചു.കഴിഞ്ഞ വർഷം ഒക്ടോബറിൽ ന്യൂയോർക്ക് ഇന്റർനാഷണൽ ഓട്ടോ ഷോയിൽ ഈ മോഡൽ അവതരിപ്പിച്ചിരുന്നു. ബെസ്റ്റ് കാർ ഇൻ ദി വേൾഡ് എന്ന വിശേഷണം പേറുന്ന എസ്-ക്ലാസ്സിനോട് സമാനമായ എസ്യുവി മോഡൽ ആണ് ജിഎൽഎസ്.
റിപ്പോർട്ട് പ്രകാരം പുത്തൻ ജിഎൽഎസ്സിന് 99.90 ലക്ഷം ആണ് എക്സ്-ഷോറൂം വില. ജിഎൽഎസ് 450 4മാറ്റിക് പെട്രോൾ, ജിഎൽഎസ് 400 ഡി 4മാറ്റിക് ഡീസൽ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വില്പനക്കെത്തുന്നു. ഭാഗങ്ങളായി ഇറക്കുമതി ചെയ്തു പുണെയിലെ ചാക്കൻ പ്ലാന്റിൽ ആണ് മൂന്നാം തലമുറ മെഴ്സിഡസ്-ബെൻസ് ജിഎൽഎസ്സും തയ്യാറാക്കുന്നത്.
സെലേനൈറ്റ് ഗ്രേ, കവൻസൈറ്റ് ബ്ലൂ, ഹ്യസിന്ത റെഡ്, ഒബ്സിഡിൻ ബ്ലാക്ക്, മോഹാവേ സിൽവർ എന്നിങ്ങനെ 5 എക്സ്റ്റീരിയർ നിറങ്ങളിൽ 2020 ജിഎൽഎസ് ലഭ്യമാണ്എക്സ്റ്റീരിയറിലെ പ്രധാന മാറ്റങ്ങൾ 112 എൽഇഡികളുള്ള മൾട്ടിബീം ഹെഡ്ലാംപ്, റീഡിസൈൻ ചെയ്ത ഒക്ടഗോണൽ ഗ്രിൽ, ക്രോം പ്ലേറ്റിംഗുള്ള അണ്ടർ ഗാർഡ് എന്നിവയാണ്. പുറകിൽ 3D പാറ്റേർണിലുള്ള ടു-പീസ് എൽഇഡി ടൈൽലാംപ്, അണ്ടർ ബോഡി ക്ലാഡിങ്, സിൽവർ സ്കിഡ് പ്ലേറ്റ്, ഡ്യുവൽ എക്സ്ഹോസ്റ്റ് മഫ്ളർ എന്നിവ ഒരുങ്ങുന്നു.
എസ്യുവിയുടെ നീളം 77 മില്ലീമീറ്റർ, വീതി 22 മില്ലീമീറ്റർ, വീൽബേസ് 60 മില്ലീമീറ്റർ എന്നിങ്ങനെ വർദ്ധിച്ചിട്ടുണ്ട്. ഡാഷ്ബോർഡിലെ പ്രധാന മാറ്റം ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയ്ക്കായി സ്പ്ലിറ്റ് സ്ക്രീനുകളുള്ള വലിയ സിംഗിൾ യൂണിറ്റ് ടച്ച്സ്ക്രീൻ ഡിസ്പ്ലേ ആണ്. ഡ്രൈവർ അസ്സിസ്റ്റൻസ് സിസ്റ്റം, ഹീറ്റഡ് സീറ്റുകൾ, 5-സോൺ ക്ലൈമറ്റ് കണ്ട്രോൾ, മെഴ്സിഡീസിന്റെ പുതിയ തലമുറ MBUX സിസ്റ്റം, 11.6-ഇഞ്ച് ഡിസ്പ്ലെയുള്ള റെയർ സീറ്റ് എന്റർടൈൻമെന്റ് പാക്കേജ്, എന്നിവയും പുത്തൻ ജിഎൽഎസിന്റെ അകത്തളത്ത് ഒരുങ്ങുന്നു.






