
തിരുവനന്തപുരം: മലയാള സിനിമാലോകത്ത് എല്ലാവരുടെയും കണ്ണുനനയിച്ച് വിടപറഞ്ഞ സംവിധായകനും, തിരക്കഥാകൃത്തുമായ സച്ചിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന് ദിലീപ്. മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താനാവാത്ത നഷ്ടമെന്ന് വ്യക്തമായി തന്നെ പറയാം ഈ സംവിധായകനെക്കുറിച്ച്. 'ഒരിക്കലും മറക്കാനാവാത്ത സഹോദരന്റെ വേര് പാടില് കണ്ണീര് അഞ്ജലികള്‍' എന്നാണ് നടന് ദിലീപ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
'പ്രിയപ്പെട്ട സച്ചി, രാമലീലയിലൂടെ എനിക്ക് ജീവിതം തിരിച്ച് തന്ന നീ വിടപറയുമ്പോള്‍ വാക്കുകള്‍ മുറിയുന്നു, എന്ത് പറയാന്‍...
ഒരിക്കലും മറക്കാനാവാത്ത സഹോദരന്റെ വേര് പാടില് കണ്ണീര് അഞ്ജലികള്‍'
കഴിഞ്ഞ 13 വര്‍ഷമായി സിനിമയിലെ സജീവസാന്നിധ്യമാണ് അദ്ദേഹം. ദിലീപ് നായക വേഷത്തില്‍ എത്തിയ രാമലീല അടക്കം പന്ത്രണ്ടോളം സിനിമകളുടെ തിരക്കഥാകൃത്താണ് സച്ചി.
വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നില ഗുരുതരാമാകുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയിലാണ് മരിച്ചത്. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്താനുള്ള മരുന്നുകളോടെ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. ഇന്ന് കൊച്ചിയില്‍ എത്തിക്കുന്ന മൃതദേഹം വൈകിട്ടോടെ രവിപുരം ശ്മശാനത്തില്‍ സംസ്കരിക്കും.






