
'അനാര്‍ക്കലി' എന്ന സിനിമ... ലക്ഷദ്വീപിന്റെ സൗന്ദര്യത്തെ ആവാഹിച്ചുകൊണ്ട് ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ കുളിര്കോരുന്ന സിനിമ.... ലക്ഷദ്വീപിലെ കവരത്തി ദ്വീപില്‍ പോയി അപൂര്‍വമായ ഒരു പ്രണയകഥ സച്ചി പറഞ്ഞപ്പോള്‍ ഇന്നും ആ സിനിമയ്ക്ക് ആരാധകരേറെയാണ്. എന്നാല്‍, ആ തിരക്കഥയ്ക്ക് പിന്നില്‍ മറ്റൊരു തിരക്കഥകൂടിയുണ്ടെന്ന് സച്ചി പിന്നീട് വെളിപ്പെടുത്തി.
കൊച്ചിയില്‍ നിര്‍ത്തിയിട്ടിരുന്ന സച്ചിയുടെ കാറില്‍ നിന്നും അനാര്‍ക്കലിയുടെ തിരക്കഥ അടങ്ങിയ ബാഗ് മോഷണം പോയി. തിരക്കഥയുടെ ഒരു കോപ്പി പോലും അന്ന് അദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല.
ആദ്യമായി സംവിധാനം ചെയ്യാന്‍ എഴുതിയ സിനിമ മോഷണം പോവുക. സച്ചി അന്ന് തളര്‍ന്നു. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. മോഷണം പോയ ബാഗ് തിരുവനന്തപുരത്ത് നിന്നും കിട്ടി. തിരക്കഥ ഒഴിച്ച് ബാഗിലുണ്ടായിരുന്നതെല്ലാം എടുത്ത് ആ കള്ളന് ബാഗ് ഉപേക്ഷിച്ചു.
അങ്ങനെ അനാര്‍ക്കലി സച്ചിയുടെ കയ്യില്‍ മടങ്ങിയെത്തി.






