
അമേരിക്കന്‍ റാപ്പര്‍, ഗായിക, ഗാനരചയിതാവ്, ടെലിവിഷന്‍ വ്യക്തിത്വം എന്നീ നിലകളില്‍ പ്രശസ്തയാണ് ബെല്‍കാലിസ് മാര്‍ലേണിസ് അല്‍മാന്‍സര്‍. ന്യൂ യോര്‍ക്കിലെ ബ്രോണ്‍സ് നഗരത്തിലായിരുന്നു ഇവര്‍ ജനിച്ചതും വളര്‍ന്നതും. ഇന്‍സ്റ്റാഗ്രാമില്‍ തന്റെ വിശേഷങ്ങളെല്ലാം താരം പോസ്റ്റ് ചെയ്യാറുണ്ട്. കഴിഞ്ഞ മാസം തന്റെ ശരീരത്തിലെ ഏറ്റവും വലിയ ടാറ്റൂവിന്റെ ചിത്രം താരം പോസ്റ്റ് ചെയ്തിരുന്നു. പുറം മുഴുവനും നിറഞ്ഞു നില്ക്കുന്ന ആ ടാറ്റൂ ഇടത് കാലിലേക്കും മുഴുവനും വ്യാപിച്ചിരുന്നു.
ഇപ്പോഴിതാ, തന്റെ ആ പഴയ ടാറ്റൂവിന് മേക്കോവര്‍ നല്‍കിയിരിക്കുകയാണ് താരം. ''അങ്ങനെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ മയില്‍ ടാറ്റൂവിനു മേക്കോവര്‍ നടത്തിയിരിക്കുകയാണ്. ഈ ആഴ്ച മുഴുവനും ഇതിനായി ഞാന്‍ വേദന അനുഭവിച്ചു.'' -താരം ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു കൊണ്ട് കുറിച്ചു.






