
പുതിയ കാര്‍ സ്വന്തമാക്കി അതുകൊണ്ടുള്ള ആദ്യ യാത്രയും ഒരു വ്യത്യസ്ത അനുഭവം തന്നെയാണ്. എന്നാല്‍ തമിഴ്നാട്ടിലെ ട്രിച്ചിയിലെ ഒരു കുടുംബത്തിന് അത്ര സന്തോഷമുള്ള അനുഭവമല്ല പങ്കുവെക്കാനുള്ളത്.
വളരെ ആഗ്രഹിച്ച് സ്വന്തമാക്കിയ കാര്‍ ആദ്യ മിനിറ്റില്‍ തന്നെ ഷോറൂമിന്റെ ഗേറ്റിലിടിച്ച് അപകടത്തില്‍ പെട്ടു. കാര്‍ ആദ്യമായി മുന്നോട്ടെടുത്തപ്പോഴാണ് അപകടം ഉണ്ടായത്. റിപ്പോർട്ട് പ്രകാരം മുന്നോട്ടെടുത്ത കാര്‍ മറ്റൊരു കാറില്‍ തട്ടി ഷോറൂമിലെ ഗേറ്റില്‍ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു.
അപകടത്തില്‍ പെട്ട കാറിന് കാര്യമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും സാരമായ പരിക്കുകളില്ലെന്നാണ് റിപ്പോർട്ട്.






