
കണ്ണൂര്‍: കോവിഡ് പ്രതിരോധത്തിന് കേരളത്തിനു കൈത്താങ്ങാകാന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും കേരള ബ്ലാസ്റ്റേഴ്സ് മിഡ്ഫീല്‍ഡറുമായ സഹല്‍ അബ്ദുള്‍ സമദ്. ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഇന്ത്യയ്ക്കായി അണിഞ്ഞ ജേഴ്സിയാണ് താരം ലേലത്തിന് വെച്ചിരിക്കുന്നത്.
ലേലത്തിലൂടെ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയ വഴിയാണ് ജൂണ്‍ 22 വരെയാണ് ലേലം. ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ലേലത്തില്‍ ഇതുവരെ തുക രണ്ടു ലക്ഷം പിന്നിട്ടുണ്ട്.
നേരത്തെ ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടികയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്താനായി ജേഴ്സി ലേലത്തിനു വച്ചിരുന്നു. ലേലത്തിലുടെ ലഭിച്ച 1,55,555 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.






