
ചൈനയിൽ സുസുക്കി ബൈക്കുകൾ നിർമ്മിക്കുന്നത് ചൈനീസ് ബ്രാൻഡായ ഹാവോ മോട്ടോർസൈക്കിൾസ് ആണ്. പുതിയ റിപോർട്ടുകൾ പ്രകാരം ചൈനയിൽ ഹാവോ DR300 എന്ന ബൈക്ക് ഹാവോ പുറത്തിറക്കി. 33,080 ചൈനീസ് യുവാൻ ആണ് ബൈക്കിന്റെ വില, ഇത് ഏകദേശം 3.55 ലക്ഷം രൂപയോളം വരും. എന്നാൽ,ചൈനയ്ക്ക് പുറത്ത് സുസുക്കി വാഗ്ദാനം ചെയ്താൽ ഈ ബൈക്ക് സുസുക്കി GSX-S300 എന്ന പേര് ലഭിക്കാൻ സാധ്യതയുണ്ട്.
പൂർണ്ണ-എൽഇഡി ലൈറ്റിംഗ് സിസ്റ്റവും ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററുള്ള ഒരു പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഹാവോ DR300 -ന് ലഭിക്കുന്നു. 300 സിസി പാരലൽ-ട്വിൻ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ കരുത്ത്. ഇത് 8500 rpm -ൽ 29.2 bhp കരുത്തും 6500 rpm -ൽ 27.8 Nm ടോർക്കും പുറപ്പെടുവിക്കുന്നു.
ഹാവോ DR300 നിർമ്മാതാക്കൾ ഏഴ് ഘട്ട പ്രീലോഡ് ക്രമീകരണത്തോടുകൂടിയ ലിങ്ക്ഡ് പിൻ മോണോഷോക്ക്, KYB -ൽ നിന്നുള്ള പ്രീമിയം ഇൻവെർട്ടഡ് മുൻ ഫോർക്ക്, രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്ക് എന്നിവ ഒരുക്കിയിരിക്കുന്നു. ഈ മോഡൽ രാജ്യത്ത് അവതരിപ്പിക്കാൻ സാധ്യതയില്ല. ഇന്ത്യൻ വിപണിയിൽ പ്രത്യേകമായി വികസിപ്പിച്ചെടുത്ത ജിക്സെർ 250, ജിക്സെർ SF 250 എന്നിവ സുസുക്കി ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ചേക്കും.






