ഭോപ്പാല്‍: കോണ്‍ഗ്രസ് ഭരണകാലത്തെ പീഡനങ്ങള്‍ കാരണം താന്‍ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുകയാണെന്ന് ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് ഠാക്കൂര്‍. കാഴ്ച കുറവ് അടക്കം താന്‍ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസ് ഭരണകാലത്തെ പീഡനങ്ങള്‍ കാരണമാണെന്ന് പ്രഗ്യാ സിംഗ് ആരോപിച്ചു. ബി.ജെ.പിയുടെ സംസ്ഥാന ആസ്ഥാനത്ത് നടന്ന യോഗദിന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പ്രസ്താവന.
കോണ്‍ഗ്രസ് ഭരണകാലത്ത് ഒന്‍പത് വര്‍ഷം നിരവധി പീഡനങ്ങള്‍ നേരിട്ടു. കണ്ണിലും തലച്ചോറിലും പഴുപ്പും നീരും ഉണ്ട്. കാഴ്ച മങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ഇടത് കണ്ണിലൂടെ തീരെ കാഴ്ചയില്ലെന്നും പ്രഗ്യാ സിംഗ് പറഞ്ഞു. 2008ലെ മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയായ പ്രഗ്യാ സിംഗ് ഒന്‍പത് വര്‍ഷത്തോളം ജയിലിലായിരുന്നു. അന്ന് ശാരീരിക പീഡനം നേരിട്ടുവെന്നാണ് പ്രഗ്യാ സിംഗിന്റെ ആരോപണം.
ഭോപ്പാല്‍ എം.പിയായ പ്രഗ്യാ സിംഗ ഠാക്കൂറിനെ കൊവിഡ് കാലത്ത് മണ്ഡലത്തില്‍ കാണാനില്ലെന്ന് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതേക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ ഡല്‍ഹിയിലായിരുന്നെന്നും യാത്രാ നിയന്ത്രണങ്ങള്‍ കാരണമാണ് മണ്ഡലത്തില്‍ എത്താന്‍ കഴിയാതിരുന്നതെന്നും പ്രഗ്യാ സിംഗ് പറഞ്ഞു.






