തൊടുപുഴ: ഇടുക്കിയില്‍ ആശാ വര്‍ക്കര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ്. ഇവരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതും വെല്ലുവിളി ആയിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ച ആശാ വര്‍ക്കര്‍മാര്‍ നിരവധി വീടുകളില്‍ മരുന്ന് കൊടുക്കാന്‍ പോയിരുന്നു. ഇരുപതേക്കര്‍ താലൂക്ക് ആശുപത്രിയിലും ഇവര്‍ പോയിരുന്നു. ഇതോടെ നിരവധി പേരെ നിരീക്ഷണത്തില്‍ ആക്കേണ്ടി വരുമെന്നാണ് സൂചന.
ആശാ വര്‍ക്കര്‍ ഉള്‍പ്പെടെ 11 പേര്‍ക്കാണ് ഇന്ന് ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 19ന് കൊവിഡ് സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രണ്ട് പേര്‍ക്ക് രോഗം വന്നത്.
സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 8 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, എറണാകുളം ജില്ലയിൽ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.






