മുംബൈ : രാജ്യാന്തര പിതൃദിനവും യോഗാ ദിനവും ഒന്നിച്ചു വന്നാൽ എങ്ങനെ ഒന്നിച്ച് ആഘോഷിക്കും? ചോദ്യം സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിനോടാണെങ്കിൽ ഇതാ, ഉത്തരം റെഡിയാണ്; മക്കളായ അർജുൻ തെൻഡുൽക്കറിനെയും സാറയെയും കൂട്ടി യോഗ ചെയ്താണ് സച്ചിന്റെ പിതൃ ദിന, യോഗാ ദിന ആഘോഷം. ഇതിന്റെ ചിത്രം പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ‘ഒരുമിച്ച് യോഗ ചെയ്ത് പിതൃദിനം ആഘോഷിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് സച്ചിന്റെ ട്വീറ്റ്.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ ഒട്ടേറെപ്പേർ പിതൃദിനത്തിന്റെ ആശംസകൾ േനർന്നും മറ്റു ചിലർ യോഗാ ദിനത്തിന്റെ ആശംസകൾ നേർന്നും രംഗത്തെത്തി. പിതാവിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരങ്ങളെല്ലാം ആശംസകൾ നേർന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, അജിൻക്യ രഹാനെ, ശിഖർ ധവാൻ, ഉമേഷ് യാദവ്, ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, ഇർഫാൻ പഠാൻ, യൂസഫ് പഠാൻ തുടങ്ങിയവരെല്ലാം പിതൃദിനത്തിന്റെ ആശംസകൾ നേർന്നു. ഷാന്ത് ശർമ, ഹർജൻ സിങ് തുടങ്ങിയവർ യോഗാ ദിനത്തിന്റെ ആശംസകൾ നേർന്നും ട്വീറ്റ് ചെയ്തു.

Comments