
മുംബൈ: കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നതിനിടെ മുംബൈയില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ട രോഗികളെ കാണാതാകുന്നതായും റിപ്പോര്‍ട്ട്.
1,000 ത്തോളം കോവിഡ് രോഗികളെയാണ് ഇത്തരത്തില്‍ കാണാതായിരിക്കുന്നത്.
ഇതിനിടെ, മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1,32,075 ല്‍ എത്തി. ഇന്നലെ 101 പേര് മരണത്തിന് കീഴടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
പരിശോധനാ കേന്ദ്രത്തില്‍ കൃത്യമായ വിലാസം നല്‍കാത്തതാണ് രോഗികളെ കണ്ടെത്താന്‍ കഴിയാത്തത്. മറ്റു ചിലര്‍ പോസിറ്റീവാണെനന് കണ്ടെത്തുന്നതോടെ മുങ്ങുകയാണ്. മുംബൈയില്‍ കോവിഡ് ബാധിച്ച പൊലീകാര്‍ 40,28 ആയി. 47 പേര് മരണത്തിന് കീഴടങ്ങി.






