
ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകത്തേക്ക് മടങ്ങിവരവിനൊരുങ്ങുകയാണ് മലയാളിതാരം ശ്രീശാന്ത്. മടങ്ങിവരവില്‍ ഒട്ടേറെ പ്രതീക്ഷകളാണ് താരത്തിനുള്ളത്. നല്ല പ്രകടനം കാഴ്ചവയ്ക്കാനായാല്‍ അടുത്ത വര്‍ഷത്തെ ഐപിഎല്‍ ലേലത്തില്‍ തന്റെ പേരുമുണ്ടാകുമെന്ന് ശ്രീശാന്ത് പറയുന്നു.
'എന്നെ ടീമിലെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ തീര്‍ച്ചയായും ഉണ്ടാകും. ഐപിഎല്ലില്‍ നിന്നാണ് വലിച്ചെറിയപ്പെട്ടത്. അതുകൊണ്ട് അതേ വേദിയിലേക്ക് വീണ്ടും ഞാനെത്തും. മത്സരങ്ങള്‍ ജയിക്കും. ഞാന്‍ വീണ്ടും ഐപിഎല്ലില്‍ കളിക്കുമെന്ന് ആദ്യം മുതലേ എന്നോടുതന്നെ പറയുന്നതാണെ'ന്നും താരം വ്യക്തമാക്കി.
കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്നും വീണ്ടും കളത്തിലിറങ്ങുമ്പോള്‍ ആളുകള്‍ എങ്ങനെ പ്രതികരിക്കും എന്നതായിരുന്നു പ്രധാന ഭയമെന്നും താരം പറഞ്ഞു. എല്ലാ ഭയത്തെയും നേരിടുമെന്നും എന്നാല്‍ മാത്രമേ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകൂ എന്നും ശ്രീശാന്ത് പറഞ്ഞു.






