
നിര്‍മ്മാതാക്കളുടെ സംഘടനയെ വെല്ലുവിളിച്ച് ആഷിക് അബുവിനു പിന്നാലെ സംവിധായകന് ലിജോ ജോസ് പെല്ലിശേരിയും രംഗത്ത്. പുതിയ സിനിമകളുടെ ഷൂട്ടിങ്ങ് പാടില്ലെന്ന സംഘടനകളുടെ തീരുമാനത്തിനെതിരെയാണ് കൂടുതല്‍ സംവിധായകര്‍ രംഗത്തെത്തിയിരിക്കുന്നത്.
'ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ, ആരാടാ തടയാന്‍? എന്ന് ചോദിച്ചാണ് ലിജോ ജോസ് പെല്ലിശേരി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. ലിജോയുടെ പോസ്റ്റ് ആഷികും ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ആഷിക് അബുവും താന്‍ നിര്‍മ്മിക്കുന്ന സിനിമ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
ചെലവും താരങ്ങളുടെ പ്രതിഫലവും കുറയ്ക്കാതെ പുതിയ സിനിമകള്‍ തുടങ്ങേണ്ടെന്ന നിലപാടിലാണ് നിര്‍മ്മാതാക്കളുടെ സംഘടന.
ആഷിക് അബുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
ലിജോ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്;






