
സംവിധായകന് സച്ചിയുടെ മരണത്തിൽ മലയാള സിനിമാലോകം മാത്രമല്ല ഇന്ത്യൻ സിനിമാലോകം തന്നെ കണ്ണീരണിഞ്ഞ കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടത്. കാരണം അയ്യപ്പനും കോശിയും എന്ന സച്ചിയുടെ അവസാന ചിത്രം തമിഴിലും ബോളിവുഡിലും ഉള്‍പ്പെടെ റീമേക്കിന് തയ്യാറായി നിൽക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ഇപ്പോഴിതാ സച്ചിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് താരം പാര്ഥിപന്.
അയ്യപ്പനും കോശി തമിഴ് പതിപ്പിൽ അയ്യപ്പന്റെ കഥാപാത്രം താൻ ചെയ്യാൻ ശ്രമിക്കുമെന്നാണ് പാർഥിപൻ ട്വീറ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. അപ്രതീക്ഷിതമായി വിടപറഞ്ഞ സച്ചിയുടെ ആഗ്രഹം അതായിരുന്നുവെന്നും സച്ചിക്ക് ആദരാഞാജലി അര്‍പ്പിച്ച് അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
സച്ചിയുടെ വേര്‍പാട് ഇത്രയും പെട്ടെന്നുണ്ടാകുമെന്ന് കരുതിയില്ല, തന്നെ അയ്യപ്പൻനായരായി സച്ചി സ്വപ്നം കണ്ടിരുന്നു, താൻ ഈ സിനിമ കാണും, മലയാളികളുടെ സഹകരണം വേണമെന്നും പാര്ത്ഥിപന് പറഞ്ഞിരിക്കുകയാണ്.
അയ്യപ്പനും കോശിയും എന്ന സിനിമയില്‍ ബിജു മേനോന് അവതരിപ്പിച്ച അയ്യപ്പൻ നായര്‍(മുണ്ടൂര്‍ മാടൻ) എന്ന കഥാപാത്രമാണ് അവതരിപ്പിച്ചിരുന്നത്. കോശി കുര്യൻ എന്ന കഥാപാത്രമായിട്ടായിരുന്നു പൃഥ്വിരാജ് എത്തിയിരുന്നത്. അനാര്‍ക്കലിക്ക് ശേഷം സച്ചി സംവിധാനം ചെയ്ത സിനിമയായിരുന്നു അയ്യപ്പനും കോശിയും.






