സമൂഹമാധ്യമങ്ങളിൽ ഫേസ് ആപ്പാണ് ഇപ്പോൾ താരം. സ്ത്രീകളെ പുരുഷന്മാരാക്കിയും പുരുഷന്മാരെ സ്ത്രീകളാക്കിയും കൗതുകം സൃഷ്ടിച്ച് ഫേസ് ആപ്പ് തരംഗമാകുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ഇതേറ്റെടുത്തിരിക്കുകയാണ്. വിരാട് കോലി, രോഹിത് ശർമ്മ തുടങ്ങി എല്ലാ താരങ്ങളെയും പെൺരൂപത്തിലാക്കിയിരിക്കുകയാണ് ആരാധകർ.
ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മയുടെ പെൺരൂപം യുസ്വേന്ദ്ര ചഹൽ ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് ആരാധകരും ഫേസ് ആപ്പ് ഏറ്റെടുത്തത്. കാണാൻ നല്ല ഭംഗിയുണ്ട് രോഹിത് ഭയ്യാ എന്ന കുറിപ്പോടെയാണ് ചഹൽ ചിത്രം പങ്കുവെച്ചത്. ചഹലിന്റെ പോസ്റ്റ് വൈറലായതോടെ ആരാധകർ മറ്റു താരങ്ങളുടെ ചിത്രങ്ങളുമായി എത്തി. എല്ലാ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെയും സ്ത്രീരൂപം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

Comments