
മുംബൈ : സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ആപ്പിലൂടെ ആരാധകർ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെയെല്ലാ സുന്ദരികളാക്കിയിട്ടുണ്ട്. ഇതുകണ്ടാൽ പുരുഷ താരങ്ങളാണെന്ന് തോന്നുകയേയില്ല. ഏതായാലും താരങ്ങളുടെ ഈ സ്ത്രീരൂപം ഇന്ത്യയുടെ മുൻതാരം യുവരാജ് സിങ്ങും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഒപ്പം ഒരു ചോദ്യവുമുണ്ടായിരുന്നു, ' ഈ കൂട്ടത്തിൽ കാമുകിയായി നിങ്ങൾ ആരെ തിരഞ്ഞെടുക്കും?'. താൻ നാളെ ഉത്തരം നൽകുമെന്നും യുവി പോസ്റ്റിൽ പറയുന്നുണ്ട്
ഏതായാലും യുവരാജിന്റെ ഈ പോസ്റ്റ് ആരാധകർ ഏറ്റെടുത്തു. ഇതിനകം അരലക്ഷത്തിൽ അധികം ആളുകളാണ് യുവിയുടെ പോസ്റ്റ് ലൈക്ക് ചെയ്തത്. ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും ചോദ്യത്തിന് ഉത്തരവുമായെത്തി. എല്ലാവർക്കും കാമുകിയായി വേണ്ടത് ഭുവനേശ്വർ കുമാറിന്റെ സ്ത്രീരൂപത്തെയാണ്. കൂട്ടത്തിൽ ഏറ്റവും സുന്ദരി ഭുവിയാണെന്നാണ് എല്ലാവരുടേയും കണ്ടെത്തൽ.
രോഹിത് ശർമ, വിരാട് കോലി, ശിഖർ ധവാൻ, കെ.എൽ രാഹുൽ, എം.എസ് ധോനി, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, അജിങ്ക്യ രഹാനെ, മുഹമ്മദ് ഷമിസ, യുസ്വേന്ദ്ര ചാഹൽ, ആർ.അശ്വിൻ, ജസ്പ്രീത് ബുംറ എന്നവിരാണ് ചിത്രത്തിലെ സ്ത്രീകൾ.






