
തിരുവന്തപുരം: മറ്റ് സംസ്ഥാനങ്ങളില് നിന്ന് വിവാഹ ആവശ്യത്തിനു എത്തുന്നവര്ക്ക് സര്ക്കാര് ഇളവ് അനുവദിച്ചു. ക്വാറന്റീനില് കഴിയാതെ ഒരാഴ്ച സംസ്ഥാനത്ത് താമസിക്കാം. ഇതോടെ വരനും വധുവിനും ഇവരോടെപ്പമെത്തുന്ന സംഘത്തിനും ആശ്വാസമാകുന്ന ഇളവാണ് സര്ക്കാര് പുറത്തിറക്കിയത്.
അതേസമയം കോവിഡ് ജാഗ്രതാ പോര്ട്ടലില് റജിസ്റ്റര് ചെയ്യുന്നതിനോടൊപ്പം വിവാഹ കാര്ഡും അപ്ലോഡ് ചെയ്യണമെന്നും ഉത്തരവില് വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തരവിലെ നിര്ദേശങ്ങള് ഇത്തരത്തില് കര്ശനമായി പാലിക്കുന്നുണ്ടോ എന്നറിയാന് ജില്ലാ കലക്ടര്മാരും ജില്ലാ പോലീസ് മേധാവികള്ക്കുമാണ് ചുമതല. ശാരീരകിക അകലം പാലിക്കണം. അനുവാദമില്ലാതെ മറ്റ് സ്ഥലങ്ങള് സന്ദര്ശിക്കരുതെന്നും നിര്ദേശമുണ്ട്.







Comments