
ഓപ്പോ ഫോണുകളില്‍ കളര്‍ ഓഎസ് പുതിയ ആന്‍ഡ്രോയിഡ് 11 ബീറ്റാ പതിപ്പ് ലഭ്യമാക്കി. റിപ്പോർട്ട് പ്രകാരം ബീറ്റാ അപ്ഡേറ്റ് അടുത്തിടെ ഓപ്പോ അവതരിപ്പിച്ച ഓപ്പോ ഫൈന്‍ഡ് എക്സ് 2 പരമ്പര ഫോണുകളിലാണ് ലഭിക്കുക. ഓപ്പോ ഫൈന്‍ഡ് എക്സ്2 പരമ്പര ഫോണുകള്‍ ആഗോള തലത്തില്‍ ആന്‍ഡ്രോയിഡ് 11 ബീറ്റ പതിപ്പ് ലഭ്യമാക്കുന്ന ആദ്യ സ്മാര്‍ട്ഫോണുകളില്‍ ഒന്നാണ്.
ആന്‍ഡ്രോയിഡ് 11 ബീറ്റയില്‍ ഗൂഗിള്‍ പ്രഖ്യാപിച്ച വിവിധ ഫീച്ചറുകള്‍ ഇതിനോടകം കളര്‍ ഓഎസില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഓപ്പോ പറഞ്ഞു. ഇന്‍ ബില്‍റ്റ് സ്ക്രീന്‍ റെക്കോര്‍ഡര്‍, സിസ്റ്റം വൈഡ് ഡാര്‍ക്ക് മോഡ് എന്നിവ ഉണ്ട് . ഇതോടൊപ്പം ആന്‍ഡ്രോയിഡ് 11 ലെ പുതിയ സവിശേഷതകളും ഫൈന്‍ഡ് എക്സ്2 സീരീസില്‍ എത്തിയേക്കും.
ആന്‍ഡ്രോയിഡ് 11 ബീറ്റയിലെ ഫീച്ചറുകളും കളര്‍ ഓഎസിന്റെ ഭാവി ബീറ്റാ പതിപ്പുകളില്‍ ഉള്‍പ്പെടുത്തും. കളര്‍ ഓഎസ് ഫീച്ചറുകളും ഇതോടൊപ്പം ലഭിക്കും. ഡെവലപ്പര്‍മാര്‍ക്കും ബീറ്റാ പതിപ്പുകള്‍ പരിശോധിക്കാന്‍ താല്പര്യമുള്ളവര്ക്കും വേണ്ടിയാണ് ബീറ്റാ പതിപ്പ് ലഭ്യമാക്കിയിരിക്കുന്നത്. ഓപ്പോയുടെ വെബ്സൈറ്റില്‍ നിന്ന് തന്നെ താല്പര്യമുള്ളവര്ക്ക് അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാം.






