
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സബ്സ്ക്രിപ്ഷന് വാഗ്ദാനം ചെയ്യുന്ന പുതിയൊരു വൗച്ചര്‍ കൂടി റിലയന്‍സ് ജിയോ അവതരിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ 399 രൂപയുടെ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ വിഐപി സബ്സ്ക്രിപ്ഷന് ലഭിക്കുന്ന ഓഫര്‍ റിലയന്‍സ് ജിയോ അവതരിപ്പിച്ചിരുന്നു.
15 ജിബി ഡാറ്റയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സബ്സ്ക്രിപ്ഷനും 222 രൂപയുടെ വൗച്ചര്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ലഭിക്കും. അതായത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സബ്സ്ക്രിപ്ഷന് ഇല്ലാത്ത പ്രീപെയ്ഡ് പ്ലാനുകള്‍ ചെയ്തവര്‍ക്ക് 222 രൂപയുടെ റീച്ചാര്‍ജിലൂടെ ഡാറ്റയും സബ്സ്ക്രിപ്ഷനും ലഭിക്കുമെന്നാണ് സൂചന. എന്നാല്‍ ഈ ഓഫര്‍ ജിയോ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. ദേസിഡൈം (DesiDime) ഫോറത്തിലൂടെ ചില ഉപയോക്താക്കളാണ് ഓഫര്‍ ലഭിച്ചതായി അറിയിച്ചത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജിയോ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സബ്സ്ക്രിപ്ഷന് ആകെ ആറ് പ്ലാനുകള്‍ക്കൊപ്പമാണ് ലഭിക്കുക. 28 ദിവസം വാലിഡിറ്റിയില്‍ 90 ജിബി ഡാറ്റ ലഭിക്കുന്ന 401 രൂപയുടെ പ്ലാന്‍, 365 ദിവസത്തെ വാലിഡിറ്റിയില്‍ 740 ജിബി ഡാറ്റ ലഭിക്കുന്ന 2599 രൂപയുടെ പ്ലാന്‍. 1208 രൂപ വൗച്ചര്‍, 1206 രൂപ വൗച്ചര്‍, 1004 രൂപ വൗച്ചര്‍ എന്നിവ കൂടാതെ 72 ജിബി ഡാറ്റയും മറ്റ് കണക്ഷനുകളിലേക്ക് 6000 മിനിറ്റുകളും ലഭിക്കുന്ന 612 രൂപയുടെ ആഡ് ഓണ്‍ പ്ലാനിലും ഹോട്ട്സ്റ്റാര്‍ സബ്സ്ക്രിപ്ഷന് ലഭിക്കുന്നുണ്ട്.






