ബിഎസ്-6 ഗ്രാസിയ 125 ഹോണ്ട അവതരിപ്പിച്ചു. സ്റ്റാന്റേഡ്, ഡീലക്സ് എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ബിഎസ്-6 ഗ്രാസിയയ്ക്ക് 73.336 രൂപ മുതലാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില. ബിഎസ്-4 മോഡലിനെക്കാള്‍ 11,000 രൂപ വില കൂടുതലാണ് ഇതിന്. ഇത്തവണ ഉയര്‍ന്ന ഇന്ധനക്ഷമതയും മികച്ച ചില ഫീച്ചറുകളുമായിയാണ് ഗ്രാസിയയുടെ വരവ്.
107 കിലോഗ്രാമാണ് ആകെ ഭാരം. 1812 എംഎം നീളവും 697 എംഎം വീതിയും 1146 എംഎം ഉയരവും 1260 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് 155 എംഎം. ഈ വാഹനത്തില്‍ 190 എംഎം ഡിസ്ക് ബ്രേക്കും 130 എംഎം ഡ്രം ബ്രേക്കുമാണ് സുരക്ഷ ഒരുക്കുന്നത്. മൂന്നു വര്‍ഷത്തെ എക്സ്റ്റെന്‍ഡഡ് വാറന്റി ഉള്‍പ്പെടെ ആറു വര്‍ഷത്തെ വാറന്റിയാണ് വാഗ്ദാനം ചെയ്യുന്നത്.
ഇത്തവണ 125 സി.സി കരുത്തുള്ള പി.ജി.എം.-എഫ്1 എച്ച്.ഇ.ടി. (ഹോണ്ട എക്കോ സാങ്കേതിക വിദ്യ) എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ സംവിധാനങ്ങളുള്ള എന്‍ജിനാണ് ഒരുങ്ങുന്നത്. ഈ എന്ജിന് 8.29 ബിഎച്ച്പി പവറും 10.3 എന്‍എം ടോര്‍ക്കുമേകും. സിവിടിയാണ് ഈ വാഹനത്തില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്. ഡിയോയില്‍ നിന്ന് കടമെടുത്ത എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ഡിസി ഹെഡ്ലാമ്പ്, പാസ് ലൈറ്റ്, എക്സ്റ്റേണല്‍ ഫ്യുവല്‍ ഫില്ലര്‍ ക്യാപ്, ബാര്‍ ടൈപ്പ് ടാക്കോ മീറ്റര്‍, ശരാശരി ഇന്ധനക്ഷമത, സഞ്ചരിക്കാവുന്ന ദൂരം, ത്രീ സ്റ്റെപ്പ് എക്കോ ഇന്റിക്കേറ്റര്‍ എന്നിവയുള്ള ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയും ഗ്രാസിയയില്‍ ലഭിക്കുന്നു.






