
ഛണ്ഡീഗഡ്: അമ്മ മയക്കുമരുന്ന് കേസിന് ശിക്ഷിക്കപ്പെട്ട് ജയിലില് കിടന്നു മരിച്ചു. അച്ഛനും നാലു മക്കളും മയക്കുമരുന്നിന് അടിമകള്, മുത്ത രണ്ടാണ്മക്കളും ഡീ അഡിക്ഷന് സെന്ററില്. ഇളയ രണ്ടാണ്മക്കള് പിതാവുമായി മയക്കുമരുന്ന് ചോദിച്ച് വഴക്കുണ്ടാക്കിയതിനെ തുടര്ന്നണ്ടായ സംഭവത്തില് അപ്പനെയും ചേട്ടന്മാരുടെ ഭാര്യമാരേയും വീട്ടിലെ ഡ്രൈവറെയും കൊലപ്പെടുത്തി. അനുജന്റെ സഹായത്തോടെ എല്ലാം നടത്തിയ ജേഷ്ഠന് ഒടുവില് അനിയനെയും വകവരുത്തി. പഞ്ചാബിലെ കെയ്റോണ് ജില്ലയിലുണ്ടായ കൂട്ടക്കുരുതിയില് ഞെട്ടിക്കുന്ന വിവരങ്ങളാണിത്.
പഞ്ചാബിനെ ഞെട്ടിച്ച് കെയ്റോണ് ജില്ലയിലെ ഒരു വീട്ടിലെ നാലുപേര് ഉള്പ്പെടെ അഞ്ചുപേര് കൊല്ലപ്പെട്ട കൂട്ടക്കുരുതിയില് കൃത്യം നടത്തിയത് വീട്ടിലെ മകന്. കൊല്ലപ്പെട്ട ഗൃഹനാഥന് ബ്രിജ്ലാലിന്റെ മകന് ഗുര്ജന്ത് സിംഗായിരുന്നു അഞ്ചു പേരെയും കൊലപ്പെടുത്തിയത്. മയക്കുമരുന്ന് ചോദിച്ചിട്ട് പിതാവ് കൊടുക്കാതിരുന്നതിന്റെ വൈരാഗ്യത്തില് ആയിരുന്നു കുടുംബാംഗങ്ങളെ വകവരുത്താന് കാരണമായതെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി. കൊല നടത്താന് പിന്നീട് കൊല്ലപ്പെട്ട സഹോദരന്റെ സഹായവും ഉണ്ടായിരുന്നതായി ഇയാള് പറഞ്ഞു.
സഹോദരന് ദല്ജിത്ത് സിംഗിന്റെ സഹായത്തോടെയാണ് ഗുര്ജന്ത് എല്ലാ കൊലപാതകവും നടത്തിയത്. വീട്ടിലെ കുട്ടികളെയും കൊല്ലണമെന്ന് ഗുര്ജന്തിനോട് ദല്ജിത് സിംഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല് ഇവര് രക്ഷപ്പെട്ടു. അഞ്ചു വയസ്സില് താഴെ പ്രായമുള്ള മൂന്ന് പെണ്കുട്ടികളും ഒരു ആണ്കുട്ടിയുമാണ് രക്ഷപ്പെട്ടത്. ഇവര് പ്രതിയുടെ ജേഷ്ഠന്മാരുടെ കുട്ടികളാണ്. മൂത്ത സഹോദരന്മാര് രണ്ടുപേരുടെയും ഭാര്യമാരേയും കൊലപ്പെടുത്തി. ചേട്ടന്മാരുടെ ഭാര്യമാരായ ജസ്പ്രീത് കൗറിനെയും അമന്ദീപ് കൗറിനെയും കൂടാതെ കൊല്ലപ്പെട്ടത് ബ്രിജ്ലാലിന്റെ ഡ്രൈവര് ഗുരുസാഹിബ് സിംഗ് എന്ന സബയായിരുന്നു.
മയക്കുമരുന്നിന് അടിമകളായ ഗുര്ജന്തും ദല്ജിത്തും മയക്കുമരുന്ന് പിതാവിനോട് ചോദിച്ചിട്ട് നല്കാന് തയ്യാറാകാതിരുന്നതാണ് വൈരാഗ്യം ഉണ്ടാകാന് കാരണം. തുടര്ന്ന് വീട്ടിലെ എല്ലാവരേയും വകവരുത്താന് രണ്ടുപേരും ചേര്ന്ന് തീരുമാനിക്കുകയായിരുന്നു. സംഭവത്തില് രക്ഷപ്പെട്ട പെണ്കുട്ടികളില് ഒരാളാണ് ഇളയച്ഛന് ഗൂര്ജന്താണ് എല്ലാ കൊലപാതകവും നടത്തിയതെന്ന് പോലീസിനോട് പറഞ്ഞത്. സംഭവത്തില് നാലു പേരെങ്കിലും ഉണ്ടായിരിക്കാം എന്നും ഗുര്ജന്തിന് സഹായം കിട്ടിയിരിക്കാമെന്നായിരുന്നു നേരത്തേ പോലീസിന്റെ നിഗമനം.
ടാണ് ടറന് ജില്ലയിലെ കോയ്റോണ് ഗ്രാമത്തെ നടുക്കി ബുധനാഴ്ച രാത്രിയിലായിരുന്നു കൂട്ടക്കൊല അരങ്ങേറിയത്. 65 കാരനായ ബ്രിജ്ലാലിന്റെ മരുമക്കളാണ് കൊല്ലപ്പെട്ട 28 കാരി ജസ്പ്രീതും 26 കാരി അമന്ദീപ് കൗറും. 22 കാരന് ദല്ജിത് സിംഗ് മകനും. എല്ലാവരുടെയും കഴുത്തുമുറിച്ചായിരുന്നു കൊലപ്പെടുത്തിയത്. അഞ്ചു വയസ്സില് താഴെയുള്ള കുട്ടികള്ക്കൊപ്പം കിടന്നുറങ്ങുമ്പോഴായിരുന്നു അമ്മമാര് കൊല്ലപ്പെട്ടത്. ഇവര് ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ബ്രിജ്ലാലിനും നാല് ആണ്മക്കള്ക്കുമെതിരേ അനേകം കേസുകള് ടാണ് ടറനിലുണ്ട്.
ബ്രിജ്ലാലും ഒരു വര്ഷം മുമ്പ് മരിച്ച ഭാര്യ രജനീത് കൗറും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില് ജയില് ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ബ്രിജ്ലാലിനും നാലു മക്കള്ക്കുമെതിരേ മയക്കുമരുന്ന് കടത്തിന് 50 കേസുകള് നിലവിലുണ്ട്. ഇതേ കേസിന് മൂന്ന് മാസം മുമ്പ് ശിക്ഷിക്കപ്പെട്ട് അമൃത്സര് സെന്ട്രല് ജയിലില് വെച്ചാണ് രജനീത് കൗര് മെയ് 22 നായിരുന്നു മരണമടഞ്ഞത്. ഇവരുടെ മൂത്ത രണ്ടു മക്കളായ ബക്ഷിഷ് സിംഗ് സോനുവും പരംജിത് സിംഗ് പാമ്മയും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്. ഇവര് ഇപ്പോള് ടാണ് ടറനിലെ ഡീ അഡിക്ഷന് സെന്ററിലാണ്. ബക്ഷിഷിന്റെ ഭാര്യയാണ് ജസ്പ്രീത് കൗര്, പരംജിത്തിന്റെ ഭാര്യയാണ് അമന്ദീപ്. രണ്ടു ദമ്പതികള്ക്കും രണ്ടു കുട്ടികള് വീതമുണ്ട്.







Comments