
വൈലത്തൂര്‍: കൊറോണയെത്തുടര്‍ന്ന് ഹജ്ജിന് ഇത്തവണ സൗദിയില്‍ ഉള്ളവര്‍ക്ക് മാത്രമായി അവസരം ചുരുക്കിയപ്പോള്‍, സ്വരുക്കൂട്ടിയ പണം പ്രവാസികകള്‍ക്ക് നല്കി നാലു സഹോദരങ്ങള്‍. നാട്ടിലെത്താന്‍ പണം ഇല്ലാത്തവര്‍ക്കായി ഇവര്‍ ആ പണം നല്കി.
വൈലത്തൂര്‍ കാവപ്പുരയിലെ പത്തായപ്പുര അബ്ദുമോനും മൂന്ന് സഹോദരങ്ങളുമാണ് ഇത്തരത്തില്‍ തങ്ങള്‍ കൂട്ടിവച്ച പണം മറ്റുള്ളവര്‍ക്കായി നല്കാന് തയ്യാറായത്. അല്‍ ഐന്‍ കെ.എം.സി.സി. പ്രവര്‍ത്തകരായ ഇവര്‍ 12 പേര്‍ക്കായാണ് ഈ തുക കൈമാറിയത്.
താനൂര്‍ മണ്ഡലം കെ.എം.സി.സി. നേതാക്കള്‍ വഴിയാണ് അര്‍ഹതപ്പെട്ടവരെ ഇതിനായി കണ്ടെത്തിയത്. മുസ്ലിംലീഗ് താനൂര്‍ മണ്ഡലം പ്രസിഡന്റ് കെ.എന്‍. മുത്തുകോയ തങ്ങളും അല്‍ ഐന്‍ കെ.എം.സി.സി. ഭാരവാഹി ഹുസൈന് കരിങ്കപ്പാറയും തുക ഏറ്റുവാങ്ങി.






